twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിയും ലാലും ജോയിയും ഒന്നിച്ചാല്‍, സ്വര്‍ഗത്തേക്കള്‍ സുന്ദരം

    By Aswathi
    |

    സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഇടപെടുന്ന, അല്ലെങ്കില്‍ അത്തരം പ്രശ്‌നങ്ങളെ ആക്ഷേപവത്കരിക്കുന്ന മലയാള സിനിമയിലെ മികച്ച മൂന്ന് പേരാണ് ശ്രീനിവാസനും ജോയ് മാത്യുവും ലാലും. തലക്കെട്ട് കണ്ട്, ഇവര്‍ മൂന്ന് പേരും ഒന്നിച്ച് നിന്നാല്‍ നാട് സ്വര്‍ഗ്ഗമാക്കാം എന്ന് പറഞ്ഞു വരികയാണെന്ന് തെറ്റിദ്ധിരിക്കരുത്. അല്ലാതെയല്ല, എന്നിരിക്കിലും....

    ലാലിനെയും ശ്രീനിവാസനെയും ജോയി മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം'. ആശ അരവിന്ദ് നായികയാതെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

    sreenivasan-joy-mathew-lal

    തുടക്കത്തില്‍ പറഞ്ഞതുപോലെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമാണ് സ്വര്‍ഗത്തെക്കാള്‍ സുന്ദരം. 'ത്രി ഡോട്‌സ്' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

    പൊന്നും ഫിലീംസിന്റെ ബാനറില്‍ ഷാജി തോമസ് ചിത്രം നിര്‍മിക്കുന്നു. നിയാസ് ബക്കര്‍, ശ്രീജിത്ത് രവി, ജയന്‍, ജാഫര്‍ ഇടുക്കി, കലാശാല ബാബു, ജോണി മൂത്തേടന്‍, സാജു നവോദയ, ബിനോയ് നമ്പാല, പുതുമുഖം മാസ്റ്റര്‍ ആര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

    English summary
    Sreenivasan, Lal and Joy Mathew enact the main roles in a socio-relevant theme with family issues in the film Swargathekkal Sundaram, directed by debutant Manoj Aravindakshan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X