»   » മാനസികരോഗമുളള പുരുഷന്മാരാണ് സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുന്നത്; തമന്ന

മാനസികരോഗമുളള പുരുഷന്മാരാണ് സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുന്നത്; തമന്ന

സ്ത്രീയെ വില കുറച്ചു കാണുന്നത് തങ്ങളുട അവകാശമായാണ് ഇവര്‍ കാണുന്നതെന്നും നടി ആരോപിക്കുന്നു.

Written by: Pratheeksha
Subscribe to Filmibeat Malayalam

തെലുങ്ക് സംവിധായകനെതിരെ വീണ്ടും ആഞ്ഞടിച്ച് തമന്ന. സംവിധായകന്‍ സൂരജിനെതിരെയാണ് നടി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്മാരില്‍ ഒട്ടേറെ പേര്‍ ലിംഗ വിവേചനം ഉളളില്‍ കൊണ്ടു നടക്കുന്നവരാണെന്നും സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുന്നവരാണെന്നും നടി പറയുന്നു.

നേരത്തേ നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്കു പ്രതിഫലം നല്‍കുന്നതെന്നും സൂരജ് ഒരു ഭിമുഖത്തില്‍ പറഞ്ഞത് ഏറെ വിവാദങ്ങളുണ്ടക്കിയിരുന്നു. തമന്നയും നയന്‍താരയുമുള്‍പ്പെടെയുള്ള നടിമാര്‍ സംവിധായകന്റെ വാദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

നടിമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കേണ്ടതില്ല

നടിമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കേണ്ടതില്ല

നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടി കാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്കു പ്രതിഫലം നല്‍കുന്നതെന്നുമാണ് സൂരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അല്‍പ വസ്ത്രം ധരിക്കുന്നത് നടിമാര്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്ന് താന്‍ പരിഗണിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

തമന്നയെ കുറിച്ചുള്ള ചോദ്യം

തമന്നയെ കുറിച്ചുള്ള ചോദ്യം

സൂരജിന്റെ പുതിയ ചിത്രമായ കത്തിസണ്ടൈയിലെ നായികയായ തമന്നയ്ക്ക് ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നു ചോദിച്ചപ്പോഴായിരുന്നു നായികമാരെയെല്ലാം തരം താഴ്ത്തിക്കൊണ്ടുള്ള സൂരജിന്റെ മറുപടി. സ്ത്രീകളെ തരം താഴ്ത്തിക്കൊണ്ടുളള പരാമര്‍ശത്തില്‍ സൂരജ് മാപ്പു പറയണമെന്നും നടി വ്യക്തമാക്കിയിരുന്നു

സംവിധായകനെതിരെ വീണ്ടും തമന്ന

സംവിധായകനെതിരെ വീണ്ടും തമന്ന

സംഭവത്തില്‍ സംവിധായകന്‍ സൂരജ് മാപ്പു പറഞ്ഞെങ്കിലും ഇയാള്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി. പുരുഷന്മാരില്‍ ഒട്ടേറെ പേര്‍ ലിംഗ വിവേചനം ഉളളില്‍ കൊണ്ടു നടക്കുന്നവരാണെന്നും സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുന്നവരാണെന്നുമാണ് നടി പറയുന്നത്.

അവകാശമാണെന്നു കരുതുന്നു

അവകാശമാണെന്നു കരുതുന്നു

സ്ത്രീയെ വില കുറച്ചു കാണുന്നത് തങ്ങളുട അവകാശമായാണ് ഇത്തരക്കാര്‍ കാണുന്നത്. ഇത്തരക്കാര്‍ സ്ത്രീകള്‍ക്കെതിരെ എന്തു സംഭവിച്ചാലും അവരെ കുറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്നും തമന്ന തുറന്നടിക്കുന്നു

English summary
Tamannaah against director suraj
Please Wait while comments are loading...

Malayalam Photos

Go to : More Photos