» 

2013ല്‍ കേരളം കാത്തിരിക്കുന്ന 10 ചിത്രങ്ങള്‍

Posted by:

2013 ല്‍ കേരളം കാത്തിരിക്കുന്ന കുറേ ചിത്രങ്ങളുണ്ട്. സൂപ്പര്‍ താരങ്ങളും യുവതലമുറയിലെ ശ്രദ്ധേയരും അടക്കമുള്ള വമ്പന്‍മാരുടെ ചിത്രങ്ങളാണ് ഇതില്‍ പലതും. മെയ് പകുതിയാകുന്നതുവരെ മലയാളത്തില്‍ ഈ വര്‍ഷം അറുപതിലികം ചിത്രങ്ങല്‍ റിലീസായിക്കഴിഞ്ഞു. അനൗണ്‍സ് ചെയ്യപ്പെട്ട സിനിമകളുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ 2013 ല്‍ ഇരുന്നൂറോളം മലയാളം ചിത്രങ്ങളിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ക്കൊപ്പം പുതുതലമുറയുടെ ഹരമായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളും ക്യൂവിലുണ്ട്. രഞ്ജിത്, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് തുട്ങിയ സംവിധായകരും തങ്ങളെ അടയാളപ്പെടുത്താനുളള ശ്രമത്തിലാണ്.

വമ്പന്‍ ബാനറുകള്‍ അനൗണ്‍സ് ചെയ്ത ചിത്രങ്ങളില്‍ ചിലത് ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ഏതൊക്കെയാണ് ആ ചിത്രങ്ങളെന്ന് നോക്കൂ.

കടല്‍ കടന്ന് മാത്തുക്കുട്ടി

രഞ്ജിത്താണ് മമ്മൂട്ടിയെ നായകനാക്കി കടല്‍ കടന്ന് മാത്തുക്കുട്ടി എന്ന ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്���ുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ് എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്നു.

മെമ്മറി കാര്‍ഡ്

മോഹന്‍ലാലാണ് മെമ്മറി കാര്‍ഡിലെ നായകന്‍. പി അനില്‍ സംവിധാനം ചെയ്യുന്ന മെമ്മറി കാര്‍ഡ് ഓണത്തിന് തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്റെ രണ്��ാം ഭാഗമാണ് ചിത്രം. 32 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹെവി ബഡ്ജറ്റ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്.

ലെഫ്റ്റ് ആന്‍ഡ് റൈറ്റ്

ഇന്ദ്രജിത്താണ് ലെഫ്റ്റ് ആ്ന്‍ഡ് റൈറ്റിലെ നായകന്‍, മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ കുമാര്‍.

ഫാക്ടറി

കലാഭവന്‍ നവാസ് പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഫാക്ടറി ഒരു പരീക്ഷണ ചിത്രമാണ്. ഇന്‍സ്പയര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

റോമിയോ ആന്‍ഡ് ജൂലിയറ്റ്

തെലുങ്ക��� ചിത്രമായ ഇദ്ദാരമ്മയില്ലതോയുടെ മലയാളം പതിപ്പാണ് റോമിയോ ആന്‍ഡ് ജൂലിയറ്റ്. മലയാളത്തില്‍ നാല് മാര്‍ക്കറ്റുള്ള ആര്യയാണ് ചിത്രത്തിലെ നായകന്‍.

എസ്‌കേപ്പ് ഫ്രം ഉഗാണ്ട

പൂര്‍ണമായ���ം ഉഗാണ്ടയില്‍ ചിത്രീകരിച്ച മലയാളം പടമാണ് എസ്‌കേപ്പ് ഫ്രം ഉഗാണ്ട. മലയാളത്തിലെ പുതുമുഖങ്ങള്‍്‌ക്കൊപ്പം പാര്‍ത്ഥിപനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്.

See next photo feature article

ഹോണ്ടിംഗ് - ഒരു സത്യാന്വേഷണ പരീക്ഷണം

സുധീപാണ് ഹോണ്ടിംഗ് - ഒരു സത്യാന്വേഷണ പരീക്ഷണത്തിന്റെ സംവിധായകന്‍. മനശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രം ഒരു ലോ ബഡ്ജറ്റ് സംരംഭമായിരിക്കും എന്നാണ് ��ിപ്പോര്‍ട്ടുകള്‍.

Read more about: malayalam, cinema, chewing gum, swapaanam, kadal kadannoru mathukutty, memory card, mohanlal, mammootty, മമ്മൂട്ടി, മോഹന്‍ലാല്‍, സിനിമ, മെമ്മറി കാര്‍ഡ്
English summary
Details of cast and crew, story and highlights of upcoming Malayalam movies in this year.
Please Wait while comments are loading...

Malayalam Photos

Go to : More Photos