» 

വര്‍ഷത്തില്‍ മമ്മൂട്ടിയുടെ വില്ലനാര്?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

നീണ്ട ഒരിടവേളയ്ക്ക് ശേഷം ടി ജി രവി വീണ്ടും വില്ലന്റെ വേഷത്തിലെത്തുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ അണിയിച്ചൊരുക്കുന്ന വര്‍ഷം എന്ന ചിത്രത്തിന് വേണ്ടിയാണ് ടി ജെ രവി വീണ്ടും വില്ലന്റെ വേഷം കെട്ടുന്നത്.

വേണു എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ മണവാളന്‍ പീറ്റര്‍ എന്ന വ്യവസായിയുടെ വേഷത്തിലാണ് ടി ജെ രവിയുടെ വരവ്. ഒരിടത്തരം വ്യവസായിയായണ് മമ്മൂട്ടിയുടെ വേണു. 45നും 50നും ഇടയില്‍ പ്രായമുള്ള വേണുവിന്റെ ജീവിതത്തിലെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

18-tg-ravi-mammootty.jpg malayalam.filmibeat.com -Properties

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത ശങ്കര്‍ ഇതിന് മുമ്പ് ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും ടി ജി രവി ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. ഒരുകാലത്ത് ശക്തമായ വില്ലന്‍ വേഷങ്ങള്‍ ചെയ്ത രവി ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം നന്മയുടെ പക്ഷത്തായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം പ്ലേ ഹൗസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 20 ന് തുടങ്ങും. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററിലെത്തും. രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് ആന്റ് ബിയോണ്‍സിനൊപ്പം മമ്മൂട്ടിയുടെ പ്ലൈ ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് നായികമാരാണ് കഥയിലുള്ളത്.

Read more about: tg ravi, mammootty, varsham, villain, ranjith sankar, ടിജി രവി, മമ്മൂട്ടി, വര്‍ഷം, സിനിമ, രഞ്ജിത്ത് ശങ്കര്‍
English summary
TG Ravi as Mammootty's villain in Varsham.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos