twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെയും ദുല്‍ഖറിനെയും രഞ്ജിത്ത് കോലം കെട്ടിച്ചത് നോക്കൂ

    By Aswathi
    |

    ടിപി രാജീവിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന പുസ്തകത്തെ ആസ്പദമാക്കി 2009 ല്‍ രഞ്ജിത്ത് അതേ പരില്‍ ഒരു സിനിമ സംവിധാനം ചെയ്തു. വ്യത്യസ്തമായ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയായിരുന്നു പാലേരിമാണിക്യം.

    വര്‍ഷം അഞ്ച് കഴിഞ്ഞു. ടിപി രാജീവിന്റെ മറ്റൊരു പുസ്തകം കൂടെ രഞ്ജിത്ത് സിനിമയാക്കി. 'കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും' സിനിമയാക്കിയപ്പോള്‍ രഞ്ജിത്ത് അതിന് 'ഞാനെ'ന്ന പേരും നല്‍കി. നായകന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും.

    mammootty-dulquar

    ഞാനും പാലേരി മാണിക്യവും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. ഒറ്റ നോട്ടത്തില്‍ പ്രകടമാകുന്നത് ഈ കാഴ്ചയില്‍ കാണുന്ന സാമ്യം തന്നെ. കൊട്ടൂരിനെയും ഹരിദാസ് അഹമ്മദിനെയും കാഴ്ചയില്‍ ഒരു പോലെയുണ്ടെന്ന് പറയാതെ വയ്യ.

    പിന്നെ കഥ അവതരിപ്പിച്ച രീതിയാണ്. പാലേരി മാണിക്യം മൂന്ന് കാലഘട്ടത്തിന്റെയാണെങ്കില്‍ ഞാന്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. വെള്ളിത്തിരയിലെ ഒരു അച്ഛനെയും മകനെയും രൂപത്തിലും ഭാവത്തിലും ഒരുപോലെ മാറ്റം വരുത്തി പരീക്ഷണം നടത്തുന്ന സംവിധായതന്‍ ഒരു പക്ഷെ രഞ്ജിത്ത് മാത്രമായിരിക്കും

    English summary
    The character of Dulqar Salman in Njan is almost same like Mammootty in Paleri Manikyam both are directed by Renjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X