twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെല്ലിക്ക കയ്‌ച്ചെന്ന് നിര്‍മാതാവ്‌

    By Nirmal Balakrishnan
    |

    നെല്ലിക്ക തൊട്ട് കൈ പൊള്ളിയെന്ന് നിര്‍മാതാവ് അബ്ദുല്‍ റൗഫ്. ബിജിത്ത് ബാല സംവിധാനം ചെയ്ത നെല്ലിക്കയിലൂടെ കോടികള്‍നഷ്ടപ്പെട്ടെന്നാണ് നിര്‍മാതാവും സിനിമയില്‍ പ്രധാന വേഷവും ചെയ്ത അബ്ദുല്‍ റൗഫ് പറയുന്നത്. രണ്ടു കോടി രൂപയ്ക്കായിരുന്നു ചിത്രം പൂര്‍ത്തിയാക്കാമെന്ന് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍തീരുമ്പോള്‍ നാലു കോടിയായി. സിനിമ തിയറ്ററിലെത്തിയപ്പോഴോ കാണാന്‍ ആരുമില്ല. ആദ്യ ആഴ്ച തന്നെ ചിത്രം ഹോള്‍ഡ് ഓവറായി.

    നെല്ലിക്ക ശരിക്കും കയ്ച്ച അനുഭവമാണ് നിര്‍മാതാവ് എന്ന രീതിയില്‍ അബ്ദുല്‍ റൗഫിനു നല്‍കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് മധുരിക്കുന്ന അനുഭവം.

    nellikka

    സുഹൃത്തുക്കളോടൊപ്പം നിര്‍മാണത്തില്‍ പങ്കാളി മാത്രമായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് മുഴുവന്‍ നിര്‍മാതാവായി. പൂജ മുതല്‍ റിലീസ് വരെ കാര്യങ്ങള്‍ മനസ്സിലാക്കി. കൃത്യമായ പ്ലാനിങ്ങില്ലാതെയാണ് സിനിമ മുന്നേറിയത്. അതുകൊണ്ടു തന്നെ നിര്‍മാണവും നീണ്ടു. ബോളിവുഡ് നടനായ അതുല്‍ കുല്‍ക്കര്‍ണിയായിരുന്നു നായകന്‍. അദ്ദേഹം വളരെ പ്രഫഷണലായിട്ടാണു ഇടപെട്ടതെന്നാണ് നിര്‍മാതാവ് പറയുന്നത്. ചിത്രത്തിലെ യുവനടന്റെ വേഷം ചെയ്യാമെന്ന് മലയാളത്തിലെ പലരും ഏറ്റിരുന്നു. എന്നാല്‍ അവരൊക്ക പറ്റിക്കുകയായിരുന്നു. കഥകേട്ട് ഇഷ്ടപ്പെട്ടെങ്കിലും അഭിനയിക്കുന്ന കാര്യം തുറന്നുപറയാതെ ചുറ്റിക്കും.

    ഗള്‍ഫില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റൗഫ് ഒട്ടേറെ ബിസിനസ് ഉള്ള വ്യക്തി കൂടിയാണ്. മലയാള സിനിമയില്‍ ഇനിയും ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.അത് നിര്‍മാതാവും നടനായിട്ടുമായിരിക്കും.

    ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്ക് അബ്ദുല്‍ റൗഫ് പറഞ്ഞ അനുഭവം തന്നെയല്ലേ ഉണ്ടാകുക. കോടികള്‍ വെള്ളത്തിലായ അനുഭവം. സൂപ്പര്‍സ്റ്റാറുകളുടെയും യുവതാരങ്ങളുടെയും നിര്‍മാതാക്കള്‍ ഇനി ഇക്കാര്യം തുറന്നുപറയാന്‍ വരും.

    English summary
    The Film 'Nellikka' is loss for me said Abdul Rauf
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X