» 

സംഭവബഹുലമായ 'എസ്‌കേപ് ഫ്രം ഉഗാണ്ട

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച ചിത്രമെന്ന സവിശേഷതയുമായിട്ടാണ് രാജേഷ് നായരുടെ പുതിയ ചിത്രം എസ്‌കേപ്പ് ഫ്രം ഉഗാണ്ട ഒരുങ്ങുന്നത്. റിമ കല്ലിങ്കല്‍ ആക്ഷന്‍ വേഷത്തിലഭിനയിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന വിശേഷം. യഥാര്‍ത്ഥ ജീവിതാനുഭവം പറയുന്ന എസ്‌കേപ്പ് ഫ്രം ഉഗാണ്ട. അവിടെ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

യഥാര്‍ത്ഥ കഥയുമായി എസ്‌കേപ്പ് ഫ്രം ഉഗാണ്ട

ഉഗാണ്ടയില്‍ ജീവിച്ച ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലുള്ളത്. ഉഗാണ്ടയില്‍ കുടുങ്ങിപ്പോകുന്ന റിമയുടെ കുടുംബം നാട്ടിലേയ്ക്ക് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളും തുടുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഉഗാണ്ടയിലെ കാഴ്ചകള്‍

ഉഗാണ്ടയിലെ കുപ്രസിദ്ധ ലുസിറ ജയിലിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അഗ്നിപര്‍വതം, ചുടുനീരുറവകള്‍, നൈല്‍ നദിയുടെ ഉറവിടം തുടങ്ങിയവയുടെയെല്ലാം മനോഹരമായ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടാകും.

റിമയുടെ ആക്ഷന്‍ വേഷം

സ്റ്റണ്ടുസീനുകളുള്ള ചിത്രത്തിന് വേണ്ടി റിമ കളിരിപ്പയറ്റും മണിപ്പൂരി ആയോധന കലയായ ചൗ വുമെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നൃത്തത്തിലുള്ള വഴക്കിന് വേണ്ടി ഇതെല്ലാം പഠിച്ചത് ഈ ചിത്രത്തിന് ഉപകാരപ്പെട്ടുവെന്നാണ് റിമ പറയുന്നത്. ഈ ചിത്രത്തിലെ തന്റെ വേഷം പതിവ് ആക്ഷന്‍ നായികമാരില്‍ നിന്നും വ്യത്യസ്തമാണെന്നും താരം പറയുന്നു.

താരനിര

റിമയെക്കൂടാതെ തമിഴ് നടന്‍ പാര്‍ത്ഥിപനും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ വിജയ് ബാബൂ, മുകേഷ്, താശു കൗശിക്, വിന്‍സ്റ്റണ്‍ വിട്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ പലഭാഷകള്‍

മലയാളചിത്രമാണെങ്കിലും ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ സ്വഹാലി, കിനയര്‍വന്‍ഡ, തമിഴ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളും സംസാരിക്കുന്നുണ്ട്.

റിമയുടെ അമ്മവേഷം

ചിത്രത്തില്‍ റിമ മൂന്നുവയസുള്ള കുഞ്ഞിന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്.

Read more about: escape from uganda, rima kallingal, rajesh nair, parthipan, africa, shooting, റിമ കല്ലിങ്കല്‍, രാജേഷ് നായര്‍, പാര്‍ത്ഥിപന്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, ആഫ്രിക്ക, ഷൂട്ടിങ്
English summary
The first look of Rajesh Nair's much awaited movie, Esacape from Uganda

Malayalam Photos

Go to : More Photos