twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അകലെ, അരികെ, ഇവിടെ...അടുത്തതെന്ത്??

    By Aswathi
    |

    ശ്യാമപ്രസാദിന്റെ സിനിമകള്‍ ശ്രദ്ധിച്ചോ. ആദ്യം അകലെയായിരുന്നു, പിന്നെ അരികെയെത്തി. ഇപ്പോള്‍ ദാ ഇവിടെ. സംഭവം പിടികിട്ടിയില്ല അല്ലേ. 'കല്ലു കൊണ്ടൊരു പെണ്ണ്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1998 ലാണ് ശ്യാമപ്രസാദ് എന്ന സംവിധായകന്‍ സിനിമാ രംഗത്തെത്തുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ശ്യാമ പ്രസാദിന്റെ സിനിമകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നു, എടുത്ത സിനിമകളത്രെയും ദേശീയ തലത്തിലോ, സംസ്ഥാന തലത്തിലോ അംഗീകരിക്കപ്പെട്ടതും പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ടതുമായിരിക്കും. മറ്റൊന്നു കൂടെയുണ്ട്, ചിത്രത്തിന്റെ പേര്.

    akale-arike-ivide

    ശ്യാമപ്രസാദിന്റെ നാലാമത്തെ സിനിമയാണ് 2004 ല്‍ പുറത്തിറങ്ങിയ 'അകലെ'. പൃഥ്വിരാജും, ഷീലയും, ഗീതു മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ആദ്യ ചിത്രങ്ങളെ എന്നപോലെ, സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

    അകലെ യ്ക്ക് ശേഷം എട്ട് വര്‍ഷം കഴിഞ്ഞ് ശ്യാമപ്രസാദ് മറ്റൊരു ചിത്രമെടുത്തു. ഇപ്പോള്‍ അകലെയുള്ളത് അല്പം കൂടെ അടുത്തു. ദിലീപിനെയും മംമ്ത മോഹന്‍ദാസിനെയും സംവൃതാ സുനിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത ചിത്രത്തിന്റെ പേര് 'അരികെ'!

    ഇതാ ഇപ്പോള്‍ അരികെയുള്ളത് പിന്നെയും അടുത്തു, 'ഇവിടെ'. ശ്യാമപ്രസാദ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ് ഇവിടെ. ഭാവനയും പൃഥ്വിരാജും നിവിന്‍ പോളിയുമാണ് ചിത്രത്തില കേന്ദ്ര കഥാപാത്രങ്ങള്‍. അകലെ, അരികെ, ഇവിടെ...ഇനി അടുത്തതെന്താ...??

    English summary
    The similarity of Shyamaprasad's movie titles like Akale, Arike and Ivide
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X