»   » കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിടും

കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിടും

Posted by:
Subscribe to Filmibeat Malayalam

Theatre
കൊച്ചി: സര്‍വീസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സിനിമാ തിയേറ്ററുകള്‍ വ്യാഴാഴ്ച അടച്ചിടും. എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള 350 തിയേറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ഇവരുടെ തീരുമാനം.

സര്‍വീസ് ചാര്‍ജ് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. വൈദ്യുതി നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജില്‍ വര്‍ധന വരുത്തിട്ട് കാലമേറെയായി. ഇതിന്റെ ബാധ്യത നിലവില്‍ തീയേറ്റര്‍ ഉടമകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. രണ്ടു രൂപയാണ് ഇപ്പോള്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. തിയേറ്ററുകള്‍ എസിയാക്കണമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചതു പ്രകാരം മിക്ക തീയേറ്ററുകളും എസിയാക്കി. അതിനാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധന താങ്ങാന്‍ കഴിയുന്നില്ല. പ്രശ്‌നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ല. ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും എതിര്‍പ്പ് തിയേറ്റര്‍ ഉടമകള്‍ നേരിടേണ്ടി വരുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
Nearly 250 release centres affiliated to the Kerala Film Exhibitors Federation will go on a token strike on September 20.,
Please Wait while comments are loading...

Malayalam Photos

Go to : More Photos