»   » തീവ്രത്തിന്റെ രണ്ടാംഭാഗം 2014ല്‍

തീവ്രത്തിന്റെ രണ്ടാംഭാഗം 2014ല്‍

Posted by:
Subscribe to Filmibeat Malayalam

Theevram
തീവ്രത്തിന്റെ കഥ ഇവിടെ തീരുന്നില്ലെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യത്തേതാണ് തീവ്രമെന്നും രണ്ടാംഭാഗത്തിന്റെ ആലോചനകളിലാണ് താനെന്നും യുവസംവിധായകന്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം ബോക്‌സ് ഓഫീസില്‍ സമ്മിശ്രപ്രതികരണം ഏറ്റുവാങ്ങുമ്പോഴാണ് രണ്ടാംഭാഗമൊരുങ്ങുന്ന കാര്യം പുറത്തുവന്നരിയ്ക്കുന്നത്. രൂപേഷിന്റെ ആദ്യചിത്രമായ തീവ്രത്തില്‍ ദുല്‍ഖറിന് പുറമെ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തീവ്രത്തിന്റെ ജോലികള്‍ നടക്കുമ്പോള്‍ തന്നെ അതിന്റെ രണ്ടാംഭാഗവും എന്റെ മനസ്സിലുണ്ടായിരുന്നു. ഒരു ട്രിയോളജിയുടെ സാധ്യതകളും ഞാന്‍ സബ്ജക്ടില്‍ കണ്ടിരുന്നു. ചിത്രത്തോടുള്ള പ്രേക്ഷകരപ്രതികരണം എന്തെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍.

ആദ്യചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നല്ല സ്വീകരണമാണ് ലഭിച്ചതെന്നും ഇതാണ് രണ്ടാംഭാഗത്തിന് പ്രചോദനമായതെന്നും രൂപേഷ് വിശദീകരിയ്ക്കുന്നു. അലക്‌സും അസിസ്റ്റന്റ് രാമചന്ദ്രനും മറ്റൊരു ദുരൂഹമായ കേസിന്റെ കൂടി അന്വേഷണം ഏറ്റെടുക്കുന്നതാണ് രണ്ടാംഭാഗത്തിന്റെയും പ്രമേയം. തീവ്രത്തില്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടുമാണ് തീവ്രത്തില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് രണ്ടാംഭാഗമൊരുക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ശ്രീനിവാസനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിനും അതില്‍ താത്പര്യമുണ്ട്. എന്തായാലും തീവ്രത്തിന്റെ രണ്ടാംഭാഗം 2014ലേ സംഭവിയ്ക്കൂ, എനിയ്ക്ക് അത്ര തിരക്കൊന്നുമില്ല. രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് അതൊരു സസ്‌പെന്‍സ് ആണെന്നാണ് രൂപേഷിന്റെ മറുപടി

ഹിറ്റ്‌മേക്കര്‍ അന്‍വര്‍ റഷീദിനും ജവാന്‍ ഓഫ് വെള്ളിമലയുടെ സംവിധായകന്‍ അനൂപ് കണ്ണനും വേണ്ടി തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് രൂപേഷ് ഇപ്പോള്‍.

English summary
Dulquer Salmaan's Theevram is the first in the trilogy," says director Roopesh Peethambaran, who is now working on the second film in the series,
Please Wait while comments are loading...

Malayalam Photos

Go to : More Photos