twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂ ജനറേഷന്‍ പ്രയോഗത്തോട് താത്പര്യമില്ല: പൃഥ്വിരാജ്

    By Aswathi
    |

    സിനിമയെ ഇപ്പോള്‍ രണ്ട് പട്ടികയില്‍ ഇട്ടാണ് വലിയിരുത്തുന്നത്. ന്യൂ ജനറേഷന്‍ ചിത്രങ്ങളും അല്ലാത്തതും. പുതിയ തലമുറയില്‍പ്പെട്ടവര്‍ ഉണ്ടാക്കുന്നതെല്ലാം ന്യൂജനറേഷന്‍ എന്ന ലേബലില്‍ അറിയപ്പെടുന്നു. താരങ്ങളെ മുന്നില്‍ കിട്ടുമ്പോഴൊക്കെ ചോദിക്കും, താങ്കള്‍ക്ക് ഈ ന്യൂജനറേഷന്‍ സിനിമകളെ കുറിച്ചെന്താണ് പറയാനുള്ളത്?

    അപ്പോള്‍ വരും മറുപടി. ആള് കുറച്ച് പ്രായം ചെന്നതാണെങ്കില്‍, ന്യൂജനറേഷന്‍ സിനിമകളില്‍ അച്ഛനും അമ്മയുമില്ല, ഡയലോഗുകളെല്ലാം അശ്ലീലമാണ്, കുടുംബത്തോടൊപ്പം പോയിരുന്നു കാണാന്‍ കഴിയില്ല... പരാതികളങ്ങനെ നീളും.

    prithviraj

    എന്നാല്‍ ഇതേ ചോദ്യം ചോദിക്കുന്നത് ഒരു യുവ നടനോടോ, മാറ്റത്തെ അംഗീകരിക്കുന്നവരോടോ ആണെങ്കില്‍, മാറ്റം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നാവും പ്രതികരണം. യുവനടന്‍ പൃഥ്വിരാജിനും അത് തന്നെയാണ് അഭിപ്രായം

    ന്യൂജനറേഷന്‍ എന്ന പ്രയോഗം ഈ അടുത്തകാലത്ത് മലയാള സിനിമയില്‍ വന്നു ചേര്‍ന്നതാണ്. അല്ലതെ അത്തരം തംരഗമൊന്നുമില്ലെന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം. മലയാള സിനിമയില്‍ എക്കാലത്തും പുതുമയും ന്യൂജനറേഷനുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

    എന്തായാലും ന്യൂ ജനറേഷന്‍ പ്രയോഗങ്ങളോടൊന്നും തനിക്ക് താത്പര്യമില്ലെന്നും പൃഥ്വി വ്യക്തമാക്കി. അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല സിനിമയായിരുന്നു 'ദൃശ്യം'. അത് ന്യൂ ജനറേഷനായി കാണാന്‍ കഴിയുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം. നല്ല സിനിമകള്‍ എന്നും തരംഗമാണെന്നും താരം പറഞ്ഞു.

    English summary
    There is no new generation wave. in every generation had some change said Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X