» 

തിരയിലെ ഹിന്ദി ഡയലോഗ് എഴുതിയത് ഭാര്യ; വിനീത്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിര. മുന്‍ ചിത്രങ്ങള്‍ രണ്ടും വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയതെങ്കില്‍ തിര പൂര്‍ണമായും കേരളത്തിന് പുറത്ത് വച്ചാണ് ചിത്രീകരിക്കുന്നത്. ഹൈദരാബദ്, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥാലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങളെഴുതിയത് ഭാര്യ ദിവ്യയാണത്രെ.

കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ക്കിടയിലാണ് തിരയുടെ കഥ നടക്കുന്നത്. സംഭാഷണങ്ങള്‍ പോലും അങ്ങനെയുള്ളവയാണ്. ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് ഭാര്യ ദിവ്യയാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തിരക്കഥാകൃത്ത് രാകേഷ് മലയാളത്തില്‍ തയ്യാറാക്കിയ സംഭാഷണങ്ങള്‍ ദിവ്യ ഹിന്ദിയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്യുകയായിരുന്നത്രെ.

'തിരയിലെ ഹിന്ദി ഡയലോഗ് എഴുതിയത് ദിവ്യ'

ഭാര്യയുടെ സംഭാഷണം, അനുജന്‍ അഭിനയിക്കുന്നു. തീര്‍ത്തും ഒരു കുടുംബത്തിന്റെചിത്രം. തമാശയല്ല, തിരയിലെ നായകനായെത്തുന്നത് അനുജന്‍ ധ്യാന്‍ ശ്രീനിവാസനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് തിരയിലൂടെയാണെന്നതാണ് മറ്റൊരു പ്രത്യേകത. രോഹിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് തിര പൂര്‍ണമായും ഒരു ത്രില്ലര്‍ സിനിമയാണെന്നും വിനീത് വ്യക്തമാക്കി.

Read more about: thira, vineeth sreenivasan, wife, hindi, malayalam, dhyan sreenivasan, shobhana, തിര, വിനീത് ശ്രീനിവാസന്‍, ഭാര്യ, സംഭാഷണം, ഹിന്ദി, മലയാളം, ധ്യാന്‍ ശ്രീനിവാസന്‍, ശോഭന
English summary
Vineeth Sreenivasan's wife Divya translate Malayalam dialogue to Hindi for his upcoming movie Thira.

Malayalam Photos

Go to : More Photos