» 

തിരയെക്കുറിച്ച് അധികം പറയാന്‍ വിനീത്‌ തയ്യാറല്ല

Posted by:

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം തിരയുടെ ചിത്രീകരണം ഓഗസ്റ്റ് 6ന് തുടങ്ങുന്നു. ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞിട്ട് കുറച്ചുനാളായെങ്കിലും എന്താണ് പ്രമേയമെന്നോ ആരാണ് നടീനടന്മാരെന്നോ ഉള്ളകാര്യത്തില്‍ വിനീത് കാര്യമായ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല.

ഇതുവരെ പ്രണയവും സൗഹൃദവുമെല്ലാമാണ് വിനീതിന്റെ ചിത്രങ്ങളില്‍ വിഷയങ്ങളായതെങ്കില്‍ തിര ഒരു ത്രില്ലറായിരിക്കുമെന്നാണ് വിനീത് തന്നെ പറയുന്നത്. തിരയിലൂടെ വിനീത് സഹോദരന്‍ ധ്യാനിനെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഏറെ നാളുകള്‍ക്കുശേഷം ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തിരയ്ക്കുണ്ട്.

Thira

തിര തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചിത്രമാണെന്നും തിര മികച്ച ചിത്രമാക്കാന്‍ വേണ്ടി താനും ടീമും ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നുമാണ് വിനീത് തന്റെ ബ്ലോഗില്‍ പറയുന്നത്. ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്നും വിനീത് പറയുന്നുണ്ട്.

എന്തായാലും വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രമെന്ന നിലയ്ക്ക് തിര ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്. ഇതിന് മുമ്പ് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ തട്ടത്തിന്‍ മറയത്ത് കേരളത്തില്‍ തരംഗമായി മാറുകയും ചെയ്തു. എന്തായാലും വിനീത് ഒരു ത്രില്ലര്‍ ഒരുക്കുമ്പോള്‍ അതെങ്ങനെയുണ്ടാകുമെന്ന് കാത്തിരിന്നു കാണാം.

Read more about: vineeth sreenivasan, thira, director, dhyan sreenivasan, shooting, shobhana, വിനീത് ശ്രീനിവാസന്‍, തിര, ശോഭന, ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകന്‍, ഷൂട്ടിങ്
English summary
Shoot for Vineeth Srinivasan's next film after Thattathin Maryathu, will start tomorrow, on the 6th of August.
Please Wait while comments are loading...

Malayalam Photos

Go to : More Photos