»   » ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് നായികമാര്‍ ഇവരൊക്കെയാണ്, സുന്ദരികളായ ഗ്ലാമര്‍ നായികമാരെ കാണൂ..

ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് നായികമാര്‍ ഇവരൊക്കെയാണ്, സുന്ദരികളായ ഗ്ലാമര്‍ നായികമാരെ കാണൂ..

Written by: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പ്രവൃത്തിച്ച പരിചയവുമായി ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിലെ മലയാളത്തിലെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍.

കുഞ്ഞിക്കയ്ക്ക് ഡേറ്റില്ല!അണിയറയിലൊരുങ്ങുന്നത് മുന്‍നിര സംവിധായകരുടെ ചിത്രങ്ങള്‍!


ദുല്‍ഖറിനെ കൂടാതെ മനോജ് കെ ജയന്‍, പ്രകാശ് ബെല്‍വാഡി, ഖുഷിക് മുഖര്‍ജി, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അന്‍സണ്‍ പോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ബിജോയ് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നതും.


ദുല്‍ഖര്‍ വീണ്ടും താടി വളര്‍ത്തി, ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. നിവിന്‍ വടിച്ചതല്ലേ...?


അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആന്തോളജിയായ സോളോയില്‍ ദുല്‍ഖര്‍ സല്‍മാന് അഞ്ച് നായികമാരുമുണ്ട്. ഒരാളൊഴികെ മറ്റെല്ലാവരും കേരളത്തിന് പുറത്തു നിന്നാണ് വരുന്നത്. അവാരൊക്കെയാണെന്ന് പരിചയപ്പെടാം...


ആര്‍തി വെങ്കിടേഷ്

ആര്‍തി വെങ്കിടേഷ്

അഞ്ച് നായികമാരില്‍ ഒരാള്‍ ആര്‍തി വെങ്കിടേഷ് ആണെന്ന് നേരത്തെ ബിജോയ് നമ്പ്യാര്‍ വ്യക്തത നല്‍കിയതാണ്. മോഡലിങ് രംഗത്ത് സജീവമായി ആര്‍തിയുടെ ആദ്യ സിനിമയാണ് സോളോ. ചില ശ്രദ്ധേയമായ പരസ്യ ചിത്രങ്ങളില്‍ ആര്‍തി അഭിനയിച്ചിട്ടുണ്ട്.


ആന്‍ അഗസ്റ്റിന്‍

ആന്‍ അഗസ്റ്റിന്‍

മലയാളത്തില്‍ നിന്നുള്ള ആ ഏക നടി ആന്‍ അഗസ്റ്റിനാണ്. വിവാഹത്തിന് ശേഷം ആന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് നീന. ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയാണ് വിവാഹത്തിന് ശേഷം അഭിനയിച്ച മറ്റൊരു ചിത്രം, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയത്തില്‍ തിരിച്ചുവരും എന്ന് ആന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു


ശ്രുതി ഹരിഹരന്‍

ശ്രുതി ഹരിഹരന്‍

ചിത്രത്തില്‍ മറ്റൊരു നായികയായി എത്തുന്നത് കന്നട താരം ശ്രുതി ഹരിഹരനാണ്. ശ്രുതിയുടെ രണ്ടാമത്തെ മലയാള സിനിമയാണ് സോളോ. നേരത്തെ 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്.


സായിയും ആശയും

സായിയും ആശയും

ചിത്രത്തില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി സായി തമന്‍കറും ആശ ജയ്‌റാമും എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇവര്‍ ഇരുവരുടെയും കാര്യത്തില്‍ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രണ്ട് പേരുടെയും ആദ്യത്തെ മലയാള ചിത്രമായിരിയ്ക്കും സോളോ.


English summary
This Actress Is The Third Leading Lady Of Dulquer Salmaan's Solo!
Please Wait while comments are loading...

Malayalam Photos

Go to : More Photos