twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിലീസിന് മുമ്പേ ബാഹുബലി വാരിക്കൂട്ടിയ റെക്കോര്‍ഡുകള്‍ കേട്ടാല്‍ ഞെട്ടും!!! തള്ളല്ല, ഒള്ളതാ!!!

    റലീസിന് മുന്നേ റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിക്കുന്ന നേട്ടമാണ് ബാഹുബലി രണ്ടിന്റേത്. റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും കളക്ഷനിലും ട്രെയിലര്‍ കണ്ട പ്രേക്ഷകരുടെ എണ്ണത്തിലുമാണ് റെക്കോര്‍ഡ്.

    By Karthi
    |

    റീലിസിന് മുമ്പേ വാര്‍ത്തകളില്‍ ദിനം പ്രതി ഇടം പിടിക്കുകയാണ് എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍. രണ്ട് വര്‍ഷം മുമ്പായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററിലെത്തിയത്.

    ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഹൈദ്രാബാദില്‍ മൂന്നൂറോളം തിയറ്ററുകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് പ്രധാന റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.

    ഏറ്റവും കൂടുതല്‍ തിയറ്ററുകള്‍

    ഇന്ത്യയില്‍ മാത്രം ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന റെക്കോര്‍ഡാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ സ്വന്തമാക്കുക. ഇന്ത്യയിലാകമാനം 6500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന് മുമ്പ് ഒരു ചിത്രം റിലീസ് ചെയ്തിട്ടുള്ളത് 4000ത്തോളം തിയറ്ററുകളില്‍ മാത്രമാണ്.

    റലീസിന് മുമ്പേ ലാഭം

    ബാഹുബലിയുടെ ഒന്നാം ഭാഗത്തേക്കാള്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ ഉയരും എന്നതില്‍ സംശയമില്ല. തിയറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുന്നതിന് മുമ്പേ വിതരണാവകാശത്തിലൂടെ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

    മികച്ച കളക്ഷന്‍

    ബാഹുബലി ദ കണ്‍ക്ലൂഷന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം റെക്കോര്‍ഡ് വിലയ്ക്കാണ് വിറ്റ് പോയത്. തിയേറ്ററുകളുടെ വിതരണാവകാത്തില്‍ നിന്നും 400-500 കോടിയോളം രൂപ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം കളക്ട് ചെയ്യുന്ന തുക മറ്റൊരു റെക്കോര്‍ഡാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

    വിതരണാവകാശത്തിലൂടെ റെക്കോര്‍ഡ്

    വിതരണാവകാശം വിറ്റതിലൂടെ 500 കോടി രൂപ നേടുക എന്ന് പറയുന്നത് ഇതുവരെ ഒരു ചിത്രത്തിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഓരോ ഭാഷയിലും റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

    ഹിന്ദി പതിപ്പിന് 120 കോടി

    120 കോടി രൂപയക്കാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റ് പോയിരിക്കുന്നത്. തമിഴ് പതിപ്പ് 47 കോടി രൂപയ്ക്കും കന്നട പതിപ്പ് 45 കോടി രൂപയ്ക്കുമാണ് വിറ്റ് പോയിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശം വിറ്റതും റെക്കോര്‍ഡ് തുകയ്ക്കാണ്. 13 കോടി രൂപയ്ക്ക് ആദ്യ ഭാഗം വിതരണത്തിനെടുത്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നയാമ സ്വന്തമാക്കിയിരിക്കുന്നത്.

    സാറ്റലൈറ്റിലും റെക്കോര്‍ഡ്

    വിതരണാവകാശത്തില്‍ മാത്രമല്ല സാറ്റലൈറ്റ് അവകാശവും വിറ്റ് പോയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണ്. ഹിന്ദി സാറ്റലൈറ്റ് സോണി ടിവി നെറ്റ് വര്‍ക്ക് സ്വന്തമാക്കിയത് 51 കോടി രൂപയ്ക്കാണ്. സ്റ്റാര്‍ നെറ്റ് വര്‍ക്ക് തെലുങ്ക് പകര്‍പ്പ് സ്വന്തമാക്കിയത് 26 കോടി രൂപയ്ക്കുമാണ്. തമിഴ്, മലയാളം, കന്നട പകര്‍പ്പുകളുടെ കാര്യത്തില്‍ വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ല. ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യുന്നതിന്റെ വിതരണാവകാശം സംബന്ധിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

    ട്രെയിലറും റെക്കോര്‍ഡ്

    ട്രെയിലര്‍ പോലും റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ അഞ്ച് കോടി ആളുകളാണ് ട്രെയിലര്‍ കണ്ടത്. രജനീകന്തിന്റെ കബാലി, ആമിര്‍ ഖാന്റെ ദംഗല്‍, ഷാരുഖ് ഖാന്റെ റയീസ് എന്നീ ചിത്രങ്ങളെയാണ് ബാഹുബലി മറികടന്നത്.

    English summary
    Baahubali 2 will release on April 28 and it is a given that the film will go on to create many records then on. The movie will release in highest number of screens ever. It already collect Rs. 500 crore as pre-release earning. And the movie trailer had 50 million views to the trailer in 24 hours.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X