twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടാനും പാടാനും മാത്രമല്ല നായികമാര്‍!!! ശക്തമായ നാല് സ്ത്രീകഥാപാത്രങ്ങളുമായി പൃഥ്വിരാജ് ചിത്രം!!!

    അനന്യ, പത്മപ്രിയ, മൃദുല സാതെ, പാരീസ് ലക്ഷ്മി എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളുമായി എത്തുകയാണ് ടിയാനിലൂടെ.

    By Karthi
    |

    പുരുഷകേന്ദ്രീകൃതമായ ലോകത്ത് സിനിമയും ആണ്‍കോയ്മയുടെ പ്രദര്‍ശനങ്ങളായി മാറുകയാണെന്ന ആരോപണം ശക്തമാണ്. നായകനൊപ്പം ആടാനും പാടാനും മാത്രമുള്ളവരാണ് നായികമാരെന്ന സങ്കല്‍പമാണ് മുഖ്യധാര സിനിമകള്‍ വച്ചുപുലര്‍ത്തുന്നതെന്നും ഒളിഞ്ഞും തെളിഞ്ഞും ആരോപണം ഉന്നയിക്കുന്നവരില്‍ മുന്‍നിര നായികമാര്‍ വരെയുണ്ട്.

    പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

    ബാഹുബലി തുണച്ചില്ല!!! തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത്, പകരമെത്തുന്നതും രാജമൗലി നായിക???ബാഹുബലി തുണച്ചില്ല!!! തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത്, പകരമെത്തുന്നതും രാജമൗലി നായിക???

    പുരുഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ടിയാന്‍ പക്ഷെ പതിവ് പുരുഷ മേല്‍ക്കോയ്മ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാവുകയാണ്. ശക്തമായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. റിലീസിന് മുമ്പുതന്നെ ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചിത്രത്തിനായി രൂപ കല്പന ചെയ്തു.

    നാല് സ്ത്രീകള്‍

    നാല് സ്ത്രീകള്‍

    സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന, സ്ത്രീകള്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ പുരുഷ കാഴ്ച്ചപ്പാടില്‍ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ നാല് സ്ത്രീകഥാപാത്രങ്ങള്‍, അതും പുരുഷ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടെ പോസ്റ്റര്‍ ഉള്‍പ്പെടെ ഇറങ്ങുന്ന മലയാളത്തില്‍ അപൂര്‍വ്വം.

    പത്മപ്രിയ

    പത്മപ്രിയ

    ചെറിയ ഇടവേളയ്ക്ക് ശേഷം ടിയാനിലൂടെ ശക്തമായ കഥാപാത്രവുമായി മടങ്ങി വരികയാണ് പത്മപ്രിയ. തിരശീലയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്ന തീവ്രമായ ഒരു കഥാപാത്രമാണ് പത്മപ്രിയ അവതരിപ്പിക്കുന്ന വസുന്ധര ദേവി.

    അനന്യ

    അനന്യ

    പത്മപ്രിയേപ്പോലെ തന്നെ ഒരു ഇടവേളയ്ക്ക് ശേഷം അനന്യ സിനിമയിലേക്ക് മടങ്ങിയെത്തുന്ന സിനിമയാണ് ടിയാന്‍. അയല്‍പക്കത്തെ കുട്ടി എന്ന പതിവ് കഥാപാത്രമായിട്ടല്ല അനന്യയുടെ വരവ്. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തയുള്ള അംബ എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് അംബ.

    മൃദുല സാതെ

    മൃദുല സാതെ

    ബാലിക വധു, സുനൈന, ക്യാ മസ്തി ക്യാ ധൂം തുടങ്ങിയ ഹിന്ദി സീരിയേലുകളിലൂടെ ശ്രദ്ധേയയായ മൃദുല സാതെ ടിയാനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യ പരിണീതി അദ്‌വെ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നതാണ്. മഹാരാഷ്ട്രക്കാരിയാണ് പരിണീതി എന്ന കഥാപാത്രം.

    പാരിസ് ലക്ഷ്മി

    പാരിസ് ലക്ഷ്മി

    പ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മിയും ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, സാള്‍ട്ട് മാംഗോ ട്രീ, ഓലപ്പീപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പാരിസ് ലക്ഷ്മി. എലന്‍ റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് ടിയാനില്‍ പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നത്.

    ഈദ് റിലീസ്

    ഈദ് റിലീസ്

    പ്രേക്ഷകരുടെ കാത്തരിപ്പിന് വിരാമമിട്ട് ഈദ് റിലീസായി ഈ മാസം 23 ടിയാന്‍ തിയറ്ററിലെത്തും. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളേജ് ഡെയ്‌സ് കാഞ്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിഎന്‍ കൃഷ്ണകുമാറാണ്. ഉത്തരേന്ത്യയില്‍ നടന്ന ജാതി കലാപമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

    English summary
    Eventhough Tiyan is a movie from the male perspective, Tiyaan will have some strong and prominent female characters. Tiyaan is said to be a socio-political drama. It is the story of two youths who get caught in the religious clashes in North India.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X