» 

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദുല്‍ഖര്‍ വായ്മൂടി പേസും!

Posted by:

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തമിഴ്‌നാട്ടില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. അതൊന്നും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് പോലും തടസ്സമല്ല. നാളെ(വെള്ളിയാഴ്ച) റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ വായ്മൂടി പേസുവോം എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും തമിഴ്‌നാട്ടില്‍ തൂങ്ങിക്കഴിഞ്ഞു. ഈ ഇലക്ഷന്‍ പുകിലു കഴിഞ്ഞാല്‍ ജനങ്ങള്‍ നേരെ തിയേറ്ററിലേക്ക്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെ തമിഴകത്ത് സ്വീകരിച്ചു കഴിഞ്ഞെന്നാണ് ഈ മുന്നൊരുക്കം നല്‍കുന്ന സൂചന. ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമാണ് വായി മൂടി പേസുവോം. നസ്‌റിയ നസീമാണ് ദുല്‍ഖറിന്റെ നായിക.

ഒരു ഹാസ്യ പ്രണയ ചിത്രമായ വായി മൂടി പേസുവോം കഥയെഴുതി സംവിധാനം ചെയ്യുന്നത് ബാലാജി മോഹനാണ്. ചിത്രത്തിന്റെ മലയാള പതിപ്പ് സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ കേരളത്തിലും ഇറങ്ങുന്നുണ്ട്.

എന്റര്‍ടൈന്‍മെന്റ്

തീര്‍ത്തും ഒരു എന്റര്‍ടൈന്‍മെന്‍ണാണ് വായ്മൂടി പേസുവോം എന്ന ചിത്രം. ദുല്‍ഖറും ബാലാജി മോഹനും ഒന്നിക്കുന്ന മികച്ച ഒരു ടീം വര്‍ക്കിന്റെ ഫലംകൂടെയാണിത്.

ദുല്‍ഖറിന്റെ കന്നിച്ചിത്രം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തമിഴ് ചിത്രമാണ് വായ്മൂടി പേസുവോം.

നസ്‌റിയയും ദുല്‍ഖറും

മലയാളത്തിലിറങ്ങിയ സലാല മൊബൈല്‍സിന് ശേഷം ദുല്‍ഖറും നസ്‌റിയയും ഒന്നിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ഇവര്‍ തമ്മില്‍ നല്ലൊരു കെമിസ്ട്രിയുമുണ്ടെന്നാണ് സിനിമാ നിരീക്ഷകരുടെ പക്ഷം

മധുവിന്റെ സാന്നിധ്യം

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യകാല നടി മധു ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

സംസാരം ആരോഗ്യത്തിന് ഹാനീകരം

സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ ചിത്രം മലയാളത്തിലും ഇറങ്ങുന്നുണ്ട്.

See next photo feature article

തിരഞ്ഞെടുപ്പിനിടെ

ഇന്ന് (വ്യാഴം) തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ് ജോലി നടക്കുകയാണ് തമിഴകത്ത്. ഏപ്രില്‍ 25 (നാളെ) ചിത്രം തിയേറ്ററിലെത്തും

English summary
Vaayai Moodi Pesavum Release: Dulquer Salman Rocks Tamil Audience.
Please Wait while comments are loading...

Malayalam Photos

Go to : More Photos