twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രം വേദിക വേണ്ടെന്ന് പറഞ്ഞു

    By Aswathi
    |

    ദിലീപ് നായകനായ ശൃങ്കാരവേലന്‍ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരം വേദിക മലയാള സിനിമയിലെത്തുന്നത്. തമിഴിലും തെലുങ്കിലും മിന്നുന്ന താരം ഇപ്പോള്‍ കസിന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.

    എന്നാല്‍ വേദിക ഇതിനും എത്രയോ മുമ്പ് മലയാളത്തിലെത്തേണ്ടതായിരുന്നു. ശൃങ്കാരവേലന് മുമ്പ് രണ്ട് മലയാള സിനിമകള്‍ക്ക് വേണ്ടി നേരത്തെ വേദികയെ ക്ഷണിണിച്ചിരുന്നു. രണ്ടിലും അഭിനയിക്കാന്‍ അന്ന് താരത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. അതിലൊന്ന് മമ്മൂട്ടി ചിത്രമായിരുന്നു.

    vedika-mammootty

    2010 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയും, പൃഥ്വിരാജും മുഖ്യവേഷത്തിലെത്തിയ പോക്കിരി രാജയ്ക്ക് വേണ്ടിയാണ് ആദ്യം ക്ഷണിച്ചത്. പക്ഷെ താരം തന്റെ ഗ്രാജുവേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ചിത്രത്തിന് നോ പറഞ്ഞു. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ പിന്നീട് ശ്രിയ ശരണാണ് വേദികയ്ക്ക് പകരം അഭിനയിച്ചത്.

    പോക്കിരി രാജയ്ക്ക് ശേഷം, 2012 ല്‍ വീണ്ടും വൈശാഖ് വേദികയെ വിളിച്ചു. കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തുന്ന മല്ലു സിംഗ് എന്ന ചിത്രത്തിന് വേണ്ടി. എന്നാല്‍ അപ്പോഴും വേദികയുടെ മറുപടി നോ എന്നായിരുന്നു.

    ഒടുവില്‍ ശൃങ്കാരവേലന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ജോസ് തോമസ് വിളിച്ചപ്പോള്‍ വേദിക വന്നു. പിന്നീട് കസിന്‍സ് എന്ന ചിത്രത്തിന് വൈശാഖ് വിളിച്ചപ്പോഴാണ് വേദികയുടെ രണ്ടാമത്തെ വരവ്.

    English summary
    The bubbly lass Vedhika was supposed to play the lead in the movies like Unni Mukunden starreer Mallu Singh and Mammootty's Pokkiri Raja. However, she couldn't take up the projects and was busy with her post - graduation in marketing.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X