»   » മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം; ഇനിയാര് വരും?

മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം; ഇനിയാര് വരും?

Written by: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ നൂറ് കോടി ക്ലബ്ബില്‍ ക.റിയതിന്റെ ആഘോഷം നടക്കുമ്പോള്‍ ഇവിടെ ഒരു നടന്‍ ചികിത്സയ്ക്ക് പണിമില്ലാതെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ചോട്ടാം മുംബൈ എന്ന ചിത്രത്തില്‍ മോനേ ഷക്കീല വന്നോ എന്ന ചോദ്യവുമായി എത്തുന്ന പല്ലില്ലാത്ത അപ്പൂപ്പന്‍.

ചോട്ടാ മുംബൈ മാത്രമല്ല, പച്ചക്കുതിര, കഥ പറയുമ്പോള്‍, സ്‌നേഹവീട് തുടങ്ങി എഴുപതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തിയി മുന്‍ഷി വേണുവാണ് വൃക്കരോഗ ചികിത്സയ്ക്കായി ഒരു കൈ സഹായത്തിനായി കാത്തിരിയ്ക്കുന്നത്.

സഹായിച്ചവര്‍

സഹായിച്ചവര്‍

വൃക്ക രോഗത്തെ തുടര്‍ന്ന് മുന്‍ഷി വേണു സിനിമയില്‍ നിന്ന് മനപൂര്‍വ്വം വിട്ടു നില്‍ക്കുകയായിരുന്നു. രോഗാവസ്ഥ തിരിച്ചറിഞ്ഞ മമ്മൂട്ടിയും രാജീവ് പിള്ളയും സഹയവുമായി എത്തിയിരുന്നു. ഇനി വേണ്ടത് തുടര്‍ ചികിത്സയ്ക്കുള്ള പണമാണ്.

പാലിയേറ്റീവ് കെയറിലാണ്

പാലിയേറ്റീവ് കെയറിലാണ്

വ്യക്കരോഗം മൂലം ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ് ഇദ്ദേഹം. പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിക്കുന്നില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മാസത്തില്‍ 12 ഡയാലിസിസ് വേണം. ഒരു തവണ ഡയാലിസിസിന് തന്നെ നാലായിരം രൂപ ചിലവുവരും.

അമ്മയില്‍ അംഗമല്ല

അമ്മയില്‍ അംഗമല്ല

താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം ലഭിക്കില്ല. പച്ചക്കുതിര, കഥപറയുമ്പോള്‍, സ്‌നേഹവീട്, ഛോട്ടാമുംബൈ തുടങ്ങി എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.

കിടപ്പാടം പോയി

കിടപ്പാടം പോയി

കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ താമസം. വാര്‍ധക്യം ബാധിച്ചെന്നു തോന്നിയപ്പോള്‍ സിനിമയില്‍ നിന്നു സ്വയം പിന്‍വാങ്ങുകയായിരുന്നു. ആറു മാസം മുമ്പാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു.

English summary
Veteran actor Munshi Venu struggling for financial support
Please Wait while comments are loading...

Malayalam Photos

Go to : More Photos