»   » കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല, ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് വിദ്യ ബാലന്‍

കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല, ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് വിദ്യ ബാലന്‍

വിവാഹിതരായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണികള്‍ ആയി എന്നാണോ എല്ലാവരും കരുതാറുള്ളത് എന്നാണ് വിദ്യ ചോദിക്കുന്നത്.

Posted by:
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ പലപ്പോഴും താരങ്ങളെ തേടി എത്താറുണ്ടെങ്കിലും അതിനെതിരെ പ്രതികരിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ബോളിവുഡ് നടി വിദ്യ ബാലന്‍ തനിക്കെതിരെ ഉയര്‍ന്ന ഗോസിപ്പുകള്‍ക്കെതിരെ പൊട്ടിത്തെറിച്ചിരുക്കുകയാണ്.

ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തക്കെതിരെയാണ് നടി ദേഷ്യം പ്രകടിപ്പിച്ചത്.വിവാഹിതരായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണികള്‍ ആയി എന്നാണോ എല്ലാവരും കരുതാറുള്ളത് എന്നാണ് വിദ്യ ചോദിക്കുന്നത്.

പ്രതികരണവുമായി വിദ്യ

പ്രതികരണവുമായി വിദ്യ

അടുത്തിടെ ഒരു ഇന്റര്‍വ്യുവിലാണ് വിദ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിവാഹിതയായ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പോയാല്‍ അവര്‍ ഗര്‍ഭിണിയായത് കൊണ്ടാണെന്നാണ് എല്ലാവരും കരുതാറുള്ളത്. ഞാന്‍ മുഖത്ത് ഒരു കുരു വന്നാല്‍ വരെ ആശുപത്രിയില്‍ പോവാറുണ്ടെന്നും വിദ്യ പറയുന്നു.

 ഇത് എന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യ തീരുമാനം മാത്രം

ഇത് എന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യ തീരുമാനം മാത്രം

ഇതൊക്കെ തന്റെയും ഭര്‍ത്താവ് സിദ്ദാര്‍ത്ഥിന്റെയും സ്വകാര്യ തീരുമാനങ്ങളാണെന്നും അടുത്തിടെ തന്റെ സ്വാകര്യതയിലേക്ക് പലരും കൈ കടത്താറുണ്ടെന്നും വിദ്യ പറയുന്നു.

 വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ വേണം

വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ വേണം

വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ തന്നെ വേണം എന്ന കാഴ്ചപാടാണ് എല്ലാവര്‍ക്കും. പലപ്പോഴും അത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമായിരിക്കാം. വിദ്യ തന്റെ അനുഭവം കൂടി വിവരിക്കുകയാണ്. തന്റെ കല്യാണത്തിന് വന്ന അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ അല്ല മൂന്നാമതെ ഒരാള്‍ കൂടി ഉണ്ടായിരിക്കണമെന്നാണ് പറഞ്ഞത്.

 ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല

കുട്ടികള്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്‍കിയ മറുപടി താന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഒന്നുമല്ല എന്നായിരുന്നു. മാത്രമല്ല ലോക ജനസംഖ്യ കൂടി വരികയാണെന്നും ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഇല്ലാതിരിക്കട്ടെയെന്നും വിദ്യ പറയുന്നു.

 ഗോസിപ്പുകളില്‍ നിന്നും ഒഴിവാക്കി തരു

ഗോസിപ്പുകളില്‍ നിന്നും ഒഴിവാക്കി തരു

തങ്ങളുടെ സ്വാകര്യ ജീവിതത്തിലെ കാര്യങ്ങളെ ഗോസിപ്പുകളായി ഉയര്‍ത്തുന്നതില്‍ നിന്നും ഒന്നു ഒഴുവാക്കി തരണമെന്നും താരം പറയുന്നു.

 വിദ്യയുടെ കുടുംബം

വിദ്യയുടെ കുടുംബം

2012 ലാണ് വിദ്യ ബാലന്‍ വിവാഹിതയാവുന്നത്. നിര്‍മ്മതാവായ സിദ്ധാര്‍ത്ഥനാണ് വിദ്യയുടെ ഭര്‍ത്താവ്.

പുതിയ സിനിമ

പുതിയ സിനിമ

ബീഗം ജാന്‍ എന്ന സിനിമയാണ് വിദ്യയുടെ പുതിയ സിനിമ. ഒരു വേശ്യാലയം നടത്തിപ്പുക്കാരിയുടെ വേഷത്തിലാണ് താരം സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ
ശ്രദ്ധ നേടിയിരുന്നു.

English summary
Recently Vidya Balan while talking to a leading tabloid angrily burst out saying, 'What is this baby obsession? I am not a baby-making machine' when quizzed about pregnancy rumours.
Please Wait while comments are loading...

Malayalam Photos

Go to : More Photos