twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശത്രുവിനെ എങ്ങിനെ നേരിടണമെന്ന് വിജയ് പറയുന്നു

    By Aswathi
    |

    എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഇളയദളപതി വിജയ് യുടെ 'കത്തി' എന്ന ചിത്രത്തിന്റെ വിജയാഘോഷം തുടരുന്നു. കഴിഞ്ഞ ദിവസം നെല്ലിയില്‍ വച്ച് കത്തി 50 ദിവസം പിന്നിട്ടതിന്റെ ആഘോഷം നടക്കുകയുണ്ടായി. വിജയ് യുടെ തകര്‍പ്പന്‍ പ്രസംഗം സിനിമയിലെ ഡയലോഗുകളെ വെല്ലുന്നതായിരുന്നു.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഒരു സിനിമയുടെ റിലീസിങും വിജയവും ഫുട്‌ബോള്‍ കളിക്കുന്നതുപോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് വിജയ് തുടങ്ങിയത്. ഒരു സിങ്കിള്‍ ഗോള്‍ അടിക്കണമെങ്കില്‍ കൂടെ ഒരു ഗോളര്‍ക്ക് ടീമിലെ മൊത്തം അംഗങ്ങളുടെയും സഹായം വേണം. എല്ലാവരും ഒരുമിച്ച് നില്‍ക്കുമ്പോള്‍ അയാള്‍ക്ക് തന്റെ എതിരാളിയെ നേരിടാനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഒരുമിച്ചുള്ള പോരാട്ടത്തിലൂടെ എതിര്‍ ടീമിനെ തോല്‍പിക്കാന്‍ കഴിയും- വിജയ് പറഞ്ഞു.

    vijay

    ഒത്തിരി റിലീസിങ് പ്രശ്‌നങ്ങള്‍ തരണം ചെയ്താണ് കത്തി തിയേറ്ററുകളിലെത്തിയത്. രാഷ്ട്രീയപരമായും അല്ലാതെയും വിജയ് യ്ക്ക് അതിനെ നേരിടേണ്ടി വന്നു. വിജയ് യുടെ ഇതിന് മുപ്പുള്ള 'തലൈവ' എന്ന ചിത്രത്തിനും സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതേ കുറിച്ച് പറഞ്ഞപ്പോഴാണ് ശത്രുവിനെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് വിജയ് സംസാരിച്ചത്.

    ശത്രു നിങ്ങളെ കൊല്ലാന്‍ വരുമ്പോള്‍ നിങ്ങള്‍ക്കും പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. നമ്മളും പ്രതികരിക്കണം. പക്ഷെ ആയുധങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് നിങ്ങളുടെ ശത്രുവിന്റെ കൈയ്യിലുള്ളതെന്നു കൂടെ ചിന്തിക്കണം. ഒരു പക്ഷെ ശത്രു മൃദുലമായി സംസാരിച്ചാണ് പ്രശ്‌നത്തെ നേരിടുന്നതെങ്കില്‍ തീര്‍ച്ചയായും നമുക്കാ വഴി സ്വീകാര്യമാണ്. അവര്‍ അതിന് വിപരീതമായി ചിന്തിക്കുമ്പോഴാണ് പ്രതികരിക്കേണ്ടത്- വിജയ് പറഞ്ഞു.

    English summary
    Ilayathalapthy Vijay was in Nellai yesterday for the 50 days celebrations of his latest release 'Kaththi' directed by AR Murugadoss. The star actor surprised his fans with a bold and strong speech at the event.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X