twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു!!

    By Aswathi
    |

    വിനയന്‍ സംവിധാനം ചെയ്ത ത്രിഡി ചിത്രമായ 'ലിറ്റില്‍ സൂപ്പര്‍മാന്‍' തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴി വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ക്ലൈമാക്‌സിനെതിരെ വ്യാപക പ്രതഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്മവലിക്കുന്നത്. അതേ സമയം ക്ലൈമാക്‌സ് മാറ്റി റീ ഷൂട്ട് നടത്തി വീണ്ടും പ്രദര്‍ശിപ്പിയ്ക്കും

    <strong>Read More: ലിറ്റില്‍ സൂപ്പര്‍മാന്‍ കുട്ടികളെ കാണിക്കരുതെന്ന് ബോബി അലോഷ്യസ്</strong>Read More: ലിറ്റില്‍ സൂപ്പര്‍മാന്‍ കുട്ടികളെ കാണിക്കരുതെന്ന് ബോബി അലോഷ്യസ്

    സാങ്കേതികപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന സിനിമയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ് പൊതു അഭിപ്രായം. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 12 കാരന്‍ തോക്കെടുത്ത് അച്ഛനെ കൊന്നയാളെ കൊല്ലുന്ന രംഗം കുട്ടികളില്‍ തെറ്റായ സന്ദേശം എത്തിക്കുന്നു എന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത ഒരു പരീക്ഷണം ലിറ്റില്‍ സൂപ്പര്‍മാനിലൂടെ നടത്തുകയായിരുന്നു താനെന്നാണ് വിനയന്‍ പറയുന്നത്.

    vinayan

    ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സത്യസന്ധവും യുക്തി ഭദ്രവുമായ കഥ തന്നെയാണ് അവതരിപ്പിച്ചത് എന്നാണെന്റെ വിശ്വാസം. മനപ്പൂര്‍വ്വം മെസ്സേജുകള്‍ക്കു പുറകെ പോകുന്ന രീതി എന്റെ ഒരു ചിത്രത്തിലും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ സിനിമ വളരെ നല്ലതാണെന്നും ഇങ്ങനെ ഒരു അഭിപ്രായ വ്യത്യാസമുണ്ടെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും സി എം ഐ സഭയുടെ നേരിട്ടുള്ള അഭ്യര്‍ത്ഥനയും മാനിച്ച് ക്ലൈമാക്‌സ് റീഷൂട്ട് ചെയ്ത് ചിത്രം രണ്ടാമത് റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കയാണ്.

    ഇതൊരു സാമൂഹ്യ പ്രതിബദ്ധതയായിട്ടൊന്നും ഞാന്‍ കാണുന്നില്ല. മറിച്ച് എന്റെ ചിത്രത്തിലെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്ന തോന്നല്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ തിരുത്തലിന് സ്വയം തയ്യാറായത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഉള്ള ഞങ്ങള്‍ക്ക് 'ലിറ്റില്‍ സൂപ്പര്‍മാന്‍' ഇതേപടി അവതരിപ്പിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല- വിനയന്‍ പറഞ്ഞു.

    English summary
    Vinayan directed 3D movie 'Little Superman', which is running in theatre across Kerala and outside, is about to be withdrawn. The director himself said that the movie would be withdrawn from the theatres for now.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X