twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരശുറാം എക്‌സ്പ്രസിനെ സിനിമയിലെടുത്തു

    By Nirmal Balakrishnan
    |

    കള്ളന്‍മാര്‍ മലയാള സിനിമയ്ക്ക് എന്നും ഐശ്വര്യരാണ്. അതുകൊണ്ടാണല്ലോ അനില്‍ രാധാകൃഷ്ണമേനോന്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍ എന്നര്‍ഥം വരുന്ന സപ്തമശ്രീ തസ്‌കര എന്നപേരുതന്നെ സിനിമയ്ക്കിട്ടത്. അതുപോലെ കള്ളന്‍മാര്‍ നായകന്‍മാരാകുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സെക്കന്‍ഡ് കഌസ് യാത്ര. നന്ദുവും മാരനും കള്ളന്‍മാരാണ്. മാരന്‍ രസികനും അപകടകാരിയുമാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണയാള്‍. നന്ദു ഗ്രാമത്തിലെ വലിയൊരു കുടുംബത്തിലെ അംഗവും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ പരശുറാം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകണം. അതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ജോളിയും ബാലുവും. ഈ നാലുപേരുടെ പരശുറാം എക്‌സ്പ്രസിലെ യാത്രയാണ് ഒരു സെക്കന്‍ഡ്ക്ലാസ് യാത്ര. നവാഗതരായ ജയ്‌സണ്‍ ആന്‍ണി, റെജീസ് ആന്റണി എന്നിവര്‍ കഥയും തിരക്കഥും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ചാന്ദ് വി ക്രിയേഷന്‍സ് ആണ്.

    നന്ദുവായി വിനീത് ശ്രീനിവാസനും മാരന്‍ ആയി ചെമ്പന്‍ വിനോദ് ജോസുമാണ് അഭിനയിക്കുന്നത്. പൊലീസുകാരെ ജോജുവും ശ്രീജിത്ത് രവിയും അവതരിപ്പിക്കും. ഹ്യൂമറിലൂടെ ത്രില്ലറാണു സംവിധായകര്‍ പറയുന്നത്. വിനീതിന്റെ സഹോദരി ലക്ഷ്മിയായി നിക്കിഗില്‍റാണി അഭിനയിക്കുന്നു.

    oru-second-class-yathra

    മോഹന്‍ലാല്‍ നായകനായ നംപര്‍ 20 മദ്രാസ് മെയിലിനു ശേഷം ട്രെയിനിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണിത്. നെടുമുടി വേണു, മണിയന്‍പിള്ള രാജു, സാബു വര്‍ഗീസ്, മാമുക്കോയ എന്നിവരാണു മറ്റു താരങ്ങള്‍.

    വിനീതിന്റെ രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. വിനീത് കഥയെഴുന്ന വടക്കന്‍ സെല്‍ഫിയും ഈസിനിമയും. വിനീതിപ്പോള്‍ മുഴുവന്‍ സമയ സിനിമാക്കാരനായിരിക്കുകയാണ്. അടുത്തത് വിനീത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

    English summary
    Vineeth Sreenivasan debut as hero in Oru Second Class Yathra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X