» 

വിനീത് ശ്രീനിവാസനും കൂട്ടുകെട്ടും വീണ്ടും വരുന്നു

Posted by:

മലര്‍വാടി ആര്‍ട് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര എന്നീ വിനീത് ശ്രീനിവാസന്റെ മൂന്നു ചിത്രങ്ങളും മികച്ച ഒരു കൂട്ടുകെട്ടിന്റെ കൂടെ ഫലമായിരുന്നു. വിനീത് ഏതൊരു പ്രൊജക്ട് ഒരുക്കുമ്പോഴും അതില്‍ പങ്കാളികളാകുന്ന കൂട്ടുകെട്ടിന് വളരെ പ്രധാന്യം നല്‍കാറുണ്ട്. വിനീത് ശ്രീനിവാസന്റെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.

പക്ഷെ ഇത്തവണ സംവിധായകന്റെ റോളിലല്ല വിനീത് ശ്രനീവാസന്‍ എത്തുന്നത്. വിനീതിന്റെ മൂന്നു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന പ്രജിത്ത് കാര്‍ണവര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ കൂടിച്ചേരല്‍. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് വിനീത് ശ്രീനിവാസനാണ്. പോരാതെ ഒരു റോളും വിനീത് കൈകാര്യം ചെയ്യുന്നുണ്ട്.

Vineeth Sreenivasan

മലര്‍വാടി ആര്‍ട് ക്ലബ്ബിലും തട്ടത്തിന്‍ മറയത്തിലും വിനീതിന്റെ വിജയത്തിന്റെ ഒരു പങ്ക് പറ്റുന്ന നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീതിന്റെ മൂന്ന് ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന വിനോദ് പി ഷൊര്‍ണൂറാണ് ചിത്രം നിര്‍മിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും ഒരു ഹാസ്യ ചിത്രമായിരിക്കുമെന്നും വിനീത് പറയുന്നു. എന്റെ സിനിമാ ജീവിതത്തില്‍ വളരെ വേണ്ടപ്പെട്ട രണ്ടാള്‍ക്കാരാണ് പ്രജിത്തേട്ടനും വിനോദേട്ടനും. അവര്‍ക്കൊപ്പം വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Read more about: vineeth sreenivasan, nivin pauly, aju varghees, thira, thattathin marayath, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, തിര, തട്ടത്തിന്‍ മറയത്ത്
English summary
Vineeth Sreenivasan and team together for next flick
Please Wait while comments are loading...

Malayalam Photos

Go to : More Photos