»   » പരിക്ക് ഗുരുതരം, വിഷ്ണു വിശ്രമത്തില്‍; പകരക്കാരനായി 'ഋത്വിക് റോഷന്റെ സഹോ' മമ്മൂട്ടി ചിത്രത്തില്‍

പരിക്ക് ഗുരുതരം, വിഷ്ണു വിശ്രമത്തില്‍; പകരക്കാരനായി 'ഋത്വിക് റോഷന്റെ സഹോ' മമ്മൂട്ടി ചിത്രത്തില്‍

Written by: Rohini
Subscribe to Filmibeat Malayalam

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ അംഗീകരിച്ച കൂട്ടുകെട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും. ന്യൂജനറേഷന്‍ പിള്ളേര്‍ 'ബ്രദര്‍' എന്ന വിളി 'ബ്രോ' ആക്കിയപ്പോള്‍ ദാസപ്പനും കിച്ചുവും 'സഹോദരാ' എന്ന വിളി 'സഹോ' ആക്കി കൈയ്യടി നേടി. മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടില്‍ ഒരുവരായി.

മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് 'കട്ടപ്പനയിലെ ഋത്വിക് റോഷന്' അപകടം

ഇപ്പോഴിതായ വിഷ്ണു ഉണ്ണികൃഷ്ണന് പകരക്കാരനായി ധര്‍മജന്‍ ബോള്‍ഗാട്ടി എത്തുന്നു. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ് എന്ന ചിത്രത്തില്‍ വിഷ്ണുവിന് പകരം എത്തുന്നത് ഇനി ധര്‍മജനാണ്. ഷൂട്ടിങിന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് വിഷ്ണുവിന് അവസരം നഷ്ടപ്പെട്ടത്.

വിഷ്ണുവിന് പരിക്ക്

വിഷ്ണുവിന് പരിക്ക്

ഷൂട്ടിങിനിടെ അപകടം പറ്റിയതിനെ തുടര്‍ന്നാണ് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രം വിഷ്ണുവിന് നഷ്ടപ്പെട്ടത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കവെ വിഷ്ണിവിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

പകരം ധര്‍മജന്‍

പകരം ധര്‍മജന്‍

മിമിക്രി വേദികളിലൂടെ ശ്രദ്ധയനായ ധര്‍മജന്‍ ബോള്‍ഗാട്ടി ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യ താരങ്ങളില്‍ മുന്നിലാണ്. എന്നാല്‍ സ്ട്രീറ്റ് ലൈറ്റ് ഹാസ്യ കഥാപാത്രം എന്നതിനപ്പുറം അഭിനയ പ്രാധാന്യമുള്ള, ആഴമുള്ള കഥാപാത്രമാണ് ധര്‍മജന് ലഭിച്ചിരിയ്ക്കുന്നത്.

സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറിച്ച്

സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറിച്ച്

മലയാള ചിത്രങ്ങള്‍ക്കൊപ്പം കമല്‍ഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം 2'നുമൊക്കെ ഛായാഗ്രഹണം നിര്‍വഹിച്ച ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ചിത്രത്തില്‍ മമമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായിട്ടാണ് വിഷ്ണു എത്തുന്നത്

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യകതയും സ്ട്രീറ്റ് ലൈറ്റ്‌സിനുണ്ട്. പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

English summary
Vishnu Unnikrishnan replaced by Dharmajan in Mammootty’s Streetlights
Please Wait while comments are loading...

Malayalam Photos

Go to : More Photos