» 

ഇമ്മാനുവലും സൗണ്ട് തോമയും എത്തി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഇമ്മാനുവലും സൗണ്ട് തോമയും എത്തി
വിഷുച്ചിത്രങ്ങളില്‍ മമ്മൂട്ടി നായകനാകുന്ന ഇമ്മാനുവലും ദിലീപ് ചിത്രമായ സൗണ്ട് തോമയും തിയേറ്ററുകളിലെത്തി. മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിയ്ക്കുന്ന ഇമ്മാനുവലില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പുസ്തകപ്രസാധനശാലയിലെ ജീവനക്കാരനായ സാധാരണക്കാരനായാണ് ഇമ്മാനുവലില്‍ മമ്മൂട്ടി എത്തുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതിനെത്തുടര്‍ന്ന് സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. പുതുമുഖം റീനു മാത്യൂസാണ് നായിക. മുകേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നെടുമുടി വേണു, ദേവന്‍, സലീംകുമാര്‍, ഗിന്നസ് പക്രു, അപര്‍ണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നവാഗതനായ എ.സി വിജീഷാണ്.

ദിലീപും സംവിധായകന്‍ വൈശാഖും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'സൗണ്ട് തോമ'. ബെന്നി പി. നായരമ്പലമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്രാഫിക്, പുതിയ തീരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നമിതാ പ്രമോദാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക.

ദിലീപ് മുറിച്ചുണ്ടും പ്രത്യേക ശബ്ദവുമായ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.മുകേഷ്, സായികുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഷിജു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ദിലീപ് ഒകു പാട്ട് പാടുകയും ചെയ്തിട്ടുണ്ട്. പ്രിയാഞ്ജലിയുടെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ അടുത്തവാരം പുറത്തിറങ്ങുന്നതോടെ അവധിക്കാല, വിഷു ബോക്‌സ് ഓഫീസില്‍ പോരാട്ടം കടുക്കും.

Read more about: immanuel, sound thoma, mammootty, dileep, lal jose, vysakh, ഇമ്മാനുവല്‍, സൗണ്ട് തോമ, മമ്മൂട്ടി, ദിലീപ്, ലാല്‍ ജോസ്, വൈശാഖ്‌, റീനു മാത്യൂസ്, നമിത പ്രമോദ്
English summary
Lal Jose's Mammootty starer Immanuel and Vysakh's Dileep starer Sound Thoma relased today,

Malayalam Photos

Go to : More Photos