» 

നോര്‍ത്ത് 24 കാതം ആണോ മികച്ച ചിത്രം?

Posted by:

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. വലിയ വിവാദങ്ങളില്ലാതെ പുരസ്‌കാര പ്രഖ്യാപനം കടന്നു പോവുകയും ചെയ്തു.

എന്നാല്‍ വിവാദങ്ങളില്ലാതെ മലയാളിക്ക് എന്ത് സിനിമ അവാര്‍ഡ്. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട നോര്‍ത്ത് 24 കാതം ആണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന സംവിധായകന്റെ കന്നി ചിത്രമായിരുന്നു നോര്‍ത്ത് 24 കാതം. ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും നെടുമുടി വേണുവും ഒക്കെ തകര്‍ത്ത് അഭിനയിച്ച സിനിമ അത്യാവശ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞിരുന്നില്ല.

നോര്‍ത്ത് 24 കാതത്തിനേക്കാള്‍ നല്ല സിനിമകള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയിട്ടില്ലേ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ചില സിനിമകള്‍ മുന്നോട്ട് വക്കുന്നവരും ഉണ്ട്.

ഫഹദ് ഫാസില്‍ നായകനായ ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റ് ആണ് പലരും ഉയര്‍ത്തിക്കാട്ടുന്ന ഒരു ചിത്രം. ഫഹദിനൊപ്പം ആന്‍ അഗസ്റ്റിന്റെ മികച്ച പ്രകടവും ചിത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു.

മറ്റൊരു ചിത്രം പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ സംഘത്തിന്റെ മുംബൈ പോലീസ് ആണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പിറന്ന സിനിമ മലയാള സിനിമ ചരിത്രത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തിയ ഒന്നായിരുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണവും ഈ സിനിമക്ക് ലഭിച്ചു. പൃഥ്വിരാജിന്റെ തന്നെ മെമ്മറീസും മികച്ച സിനിമ തന്നെയെന്നാണ് പലരുടേയും അഭിപ്രായം.

എന്തായാലും പുരസ്‌കാരം പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷേ ഫോസ്ബുക്കിലും സോഷ്യല്‍ മീഡിയകളിലും ഇപ്പോഴും ചര്‍ച്ചയും വിവാദവും ഇതൊക്കെ തന്നെയാണ്.

English summary
Was North 24 Kaatham , the best Malayalam Cinema?
Please Wait while comments are loading...

Malayalam Photos

Go to : More Photos