twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണീ ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി?

    By Aswathi
    |

    നടക്കുമോ എന്നറിയില്ലാത്ത, എപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ, ഒരു ഫാന്റസി സബ്ജക്ട്, അതാണ് ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. പേര് കേട്ട് ഞെട്ടേണ്ടതില്ല, അനില്‍ രാധാകൃഷ്ണ മേനോന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ക്കുള്ള ഒരു സംശയം തീര്‍ത്തു എന്നു മാത്രം.

    അല്ലെങ്കിലും അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന സംവിധായകന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത് തന്റെ സിനിമകള്‍ക്ക് നല്‍കുന്ന പേരുകളിലൂടെയാണ്. നോര്‍ത്ത് 24 കാതവും, സപ്തമശ്രീ തസ്‌കരയും അതിന് ഉദാഹരണം.

    anil-radhakrishna-menon

    ഏത് പ്രായക്കാര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന, പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രമാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ ഇനി ഒരുക്കാന്‍ പോകുന്ന ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. കാഴ്ചയ്ക്ക് തന്റെ മറ്റ് സിനിമകളെ വെല്ലുന്ന ഭംഗിയുണ്ടാവുമെന്ന് സംവിധായകന്‍ പറയുന്നു.

    ചിത്രത്തില്‍ നായികയോ നായകനോ ഇല്ല. സപ്തമശ്രീ തസ്‌കരയിലേതുപോലെ എല്ലാവരും തുല്ല്യര്‍. കുഞ്ചാക്കോ ബോബന്‍, ജോയ് മാത്യു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവര്‍ പ്രധാന വേഷത്തിലെത്തും. വയനാട്, ഇടുക്കി, പൂനെ, ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ അവസാനം അരംഭിയ്ക്കും.

    ആദ്യ രണ്ട് ചിത്രങ്ങളും വ്യക്തിപരമായി തനിയ്ക്ക് നേട്ടമുണ്ടാക്കിയെങ്കിലും കൂടെ നിന്നവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ ചിത്രം താന്‍ അവര്‍ക്കു വേണ്ടി, പ്രത്യേകിച്ച് ടെക്‌ന്യേഷ്യസിനു വേണ്ടി ചെയ്യുന്നതാണെന്ന് അനില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ചിത്രങ്ങളെ എന്നപോലെ ഛായാഗ്രഹണവും എഡിറ്റിങ്ങഉം ജയേഷ് നായരും മനോജ് കണ്ണോത്തും ചെയ്യും. റെക്‌സ് വിജയന്റെയാണ് സംഗീതം.

    English summary
    What is Anil Radhakrishna Menon's Lord Livingstone 7000 Kandi?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X