»   » ദുല്‍ഖര്‍ സല്‍മാന്റെ സുവിശേഷത്തിനും ദിലീപിന്റെ പൂരത്തിനും ഒരേ കഥ; ഇത് പാരയാകുമോ?

ദുല്‍ഖര്‍ സല്‍മാന്റെ സുവിശേഷത്തിനും ദിലീപിന്റെ പൂരത്തിനും ഒരേ കഥ; ഇത് പാരയാകുമോ?

Written by: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇത്തവണ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ദിലീപും ദല്‍ഖര്‍ സല്‍മാനും മത്സരത്തിനെത്തുന്നുണ്ട്. ദുല്‍ഖറിന്റെ സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളും ദിലീപിന്റെ ബിജു അരൂക്കുറ്റി ചിത്രമായ ജോര്‍ജ്ജേട്ടന്റെ പൂരവുമാണ് ഈ ക്രിസ്മസിന് ഏറ്റമുട്ടുന്നത്.

ഞാനും മോഹന്‍ലാലും കാണുന്ന ഒരു സ്വപ്നം; മമ്മൂട്ടി പറയുന്നു


ദുല്‍ഖര്‍ സല്‍മാന്റെ സുവിശേഷങ്ങള്‍ക്കും ദിലീപിന്റെ പൂരത്തിനും തമ്മില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. രണ്ട് ചിത്രങ്ങളുടെയും കഥയില്‍ മാത്രമല്ല, കഥ നടക്കുന്ന പശ്ചാത്തലം തമ്മിലും സാമ്യമുണ്ട്.


ദുല്‍ഖര്‍ ചിത്രം

ദുല്‍ഖര്‍ ചിത്രം

സത്യന്‍ അന്തിക്കാടാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രമൊരുക്കുന്നത്. രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവര്‍ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടുമൊരു മുതിര്‍ന്ന സംവിധായകനൊപ്പം പ്രവൃത്തിയ്ക്കുന്നു എന്ന പ്രത്യേകത ജോമോന്റെ സുവിശേഷത്തിനുണ്ട്.


ദിലീപ് ചിത്രം

ദിലീപ് ചിത്രം

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ബിജു അരൂക്കുറ്റിയുടെ രണ്ടാമത്തെ ചിത്രമാണ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ജോര്‍ജ്ജേട്ടന്റെ പൂരം.


തൃശ്ശൂര്‍ പശ്ചാത്തലം

തൃശ്ശൂര്‍ പശ്ചാത്തലം

രണ്ട് ചിത്രങ്ങളും തൃശ്ശൂര്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും, ജോര്‍ജ്ജേട്ടന്റെ പൂരത്തില്‍ ദിലീപും സംസാരിക്കുന്നത് തൃശ്ശൂര്‍ ഭാഷയാണ്.


ക്രസ്ത്യന്‍ പശ്ചാത്തലം

ക്രസ്ത്യന്‍ പശ്ചാത്തലം

രണ്ട് ചിത്രങ്ങളും ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് കഥ പറയുന്നത് എന്ന ബന്ധവുമുണ്ട്. അതും കുടുംബ ബന്ധത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ജോര്‍ജ്ജേട്ടന്റെ പൂരവും ജോമോന്റെ സുവിശേഷവും


ദുല്‍ഖറും മുകേഷും

ദുല്‍ഖറും മുകേഷും

അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ജോമോന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ദുല്‍ഖറാണ്. വ്യവസായിയായ വിന്‍സെന്റിന്റെ മകനാണ് ജോമോന്‍. പഠിക്കാന്‍ അത്ര മിടുക്കന്‍ അല്ലാത്തത് കൊണ്ട് ജോമോനെ കുടുംബത്തില്‍ ആര്‍ക്കും അത്ര താത്പര്യമില്ല. ഒരു ഘട്ടത്തില്‍ ജോമോന്‍ അച്ഛന് താങ്ങായി മാറുന്നതോടെയാണ് ജോമോന്റെ സുവിശേഷം ആരംഭിയ്ക്കുന്നത്. അച്ഛന്റെ വേഷത്തില്‍ മുകേഷാണ് ചിത്രത്തിലെത്തുന്നത്


രണ്‍ജി പണിക്കറും ദിലീപും

രണ്‍ജി പണിക്കറും ദിലീപും

ജോര്‍ജ്ജേട്ടന്റെ പൂരവും അച്ഛന്‍ മകന്‍ ബന്ധമാണ് പറയുന്നത്. ജോര്‍ജ്ജ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ദിലീപും. പള്ളീലച്ചനായ മാത്യൂസ് വടക്കന്റെ മകനാണ് ജോര്‍ജ്ജ്. മകനെ ഒരു പള്ളീലച്ചനാക്കാനാണ് മാത്യൂസിന്റെ ആഗ്രഹം. എന്നാല്‍ അച്ഛന്റെ ആഗ്രഹത്തിന് വിപരീതമായി വളരുന്ന മകനാണ് ജോര്‍ജ്ജ്. അച്ഛനും മകനും തമ്മിലുള്ള ഈ പോരാണ് ജോര്‍ജ്ജേട്ടന്റെ പൂരമാകുന്നത്.


ഇതൊന്നുമല്ലാത്ത ക്രിസ്മസ് കണക്ഷന്‍

ഇതൊന്നുമല്ലാത്ത ക്രിസ്മസ് കണക്ഷന്‍

ഇനി ഇതൊന്നുമല്ലാത്ത ഒരു ക്രിസ്മസ് കണക്ഷന്‍ കൂടെ ദിലീപ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിനാണ് ദുല്‍ഖറിന്റെ ചാര്‍ലിയും ദിലീപിന്റെ ടു കണ്‍ട്രീസും എത്തിയത്. രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളും കലക്ഷനും നേടിയ ചിത്രങ്ങളാണ്.
English summary
What is the connection between Geogeattante Pooram and Jomonte Suvisheshangal
Please Wait while comments are loading...

Malayalam Photos

Go to : More Photos