twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍ണായകത്തിനു പാരയായത് വികെപിയുടെ മുന്‍ ഇമേജ്‌

    By Nirmal Balakrishnan
    |

    നിര്‍ണായകത്തിനു പാരയായത് വി.കെ.പ്രകാശിന്റെയും ആസിഫ് അലിയുടെയും മുന്‍ ചിത്രങ്ങള്‍. സഞ്ജയ്-ബോബി തിരക്കഥയെഴുതി, വികെപി സംവിധാനം ചെയ്ത നിര്‍ണായകം റിലീസ് ചെയ്ത് ആഴ്ച ആകാറായിട്ടും തിയറ്ററില്‍ ആളുകയറാതിരിക്കാന്‍ കാരണം രണ്ടുപേരും മുന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വെറുപ്പിച്ചതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. സഞ്ജയ് ബോബിയുടെ പേരുകൊണ്ടു മാത്രമാണ് അല്‍പമെങ്കിലും ആളുകയറുന്നതു തന്നെ.

    ന്യൂജനറേഷന്‍ സിനിമകള്‍ കത്തിനില്‍ക്കുന്ന സമയത്ത് മലയാളിയെ ഏറ്റവുമധികം പരീക്ഷിച്ച സംവിധായകനായിരുന്നു വി.കെ.പ്രകാശ്. മൂന്നാംകിട കോമഡി ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന അദ്ദേഹം ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്ന് കൈവിട്ട രീതിയിലാണു ചിത്രങ്ങളൊരുക്കിയത്. അതില്‍ ഏറ്റവുമധികം ആളുകളുടെ ക്ഷമ പരീക്ഷിച്ചത് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രമായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം എന്താണ് അര്‍ഥമാക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടിയിരുന്നില്ല. തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണനുപോലും എന്താണുദ്ദേശിച്ചതെന്നു മനസ്സിലായി കാണില്ല. തുടര്‍ന്ന് അദ്ദേഹം ചെയ്ത ചിത്രങ്ങളെന്നാം ഒന്നിനൊന്നായി പരാജയപ്പെടുകയായിരുന്നു.

    nirnayakam

    അതുതന്നെയാണ് ആസിഫ് അലിയുടെയും അവസ്ഥ. ആസിഫ് നായകനായ യു ടൂ ബ്രൂട്ടസ് എന്ന ചിത്രം കണ്ടവരാരും പിന്നെ ആ നടന്റെ ചിത്രം കാണാന്‍ പോകില്ല. അത്രയ്ക്കു ബോറായിട്ടായിരുന്നു ആ ചിത്രം ഒരക്കിയിരുന്നത്. അതേപോലെ അതിനുമുന്‍പ് അഭിനയിച്ച ഹായ് അയാം ടോണി എന്ന ചിത്രവും. ഇത്തരം ചിത്രങ്ങള്‍ കണ്ടതോടെ ആസിഫിന്റെ ചിത്രമല്ലേ വേണ്ട എന്ന ഒരുതരം നിഷേധ നിലപാടിലേക്കാണു പ്രേക്ഷകര്‍ എത്തുക. അതുതന്നെയാണ് നിര്‍ണായകം നല്ല ചിത്രമായിട്ടും തിയറ്ററില്‍ ശ്രദ്ധിക്കാതെ പോയത്.

    നിര്‍ണായകം റിലീസ് ചെയ്തപ്പോള്‍ നല്‍കിയ പരസ്യം ആസിഫിന്റെ ചിത്രം, വികെപിയുടെ ചിത്രം എന്ന നിലയിലായിരുന്നില്ല. സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥ എന്നായിരുന്നു. ആ പേരിലേ പ്രേക്ഷകര്‍ വരുകയുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിന്റെ മലയാളം, തമിഴ് വിജയത്തോടെ വലിയൊരു പേരാണു രണ്ടുപേരും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പേരില്‍ ച ിത്രം റിലീസ് ചെയ്തതും. അതുകൊണ്ട് അല്‍പമെങ്കിലും പ്രേക്ഷകര്‍ ഉണ്ടായി.

    പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച താരങ്ങളും സംവിധായകരും അധികകാലം നിലനില്‍ക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിര്‍ണായകം എന്ന ചിത്രം.

    English summary
    What is the theater response of VK Prakash's Nirnayakam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X