»   » വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടായിരുന്നു, അമലയ്ക്കു മുന്നില്‍ പകച്ചു പോയ മഞ്ജു വാര്യര്‍

വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടായിരുന്നു, അമലയ്ക്കു മുന്നില്‍ പകച്ചു പോയ മഞ്ജു വാര്യര്‍

കേവലം രണ്ടു സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ അമല അക്കിേനി തിരിച്ചു വരുന്നു കെയര്‍ ഒാഫ് സൈറാബാനുവില്‍ മഞ്ജുവിനോടൊപ്പം

Written by: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമല. സൂര്യപുത്രിയിലെ മായാവിനോദിനി അത്ര പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോവില്ല. അച്ഛനെ തേടി പോവുന്ന പതിവു നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി തന്റെ അമ്മയെ തേടി കണ്ടു പിടിക്കുന്ന അമലയുടെ ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. അമ്മയും മകളുമായി ശ്രീവിദ്യയും അമലയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു എന്റെ സൂര്യപുത്രിക്ക്. കണ്‍മുന്നില്‍ വെച്ച് അപ്രത്യക്ഷനായ കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ അമലയെയാണ് ഉള്ളടക്കത്തിലൂടെ നമ്മള്‍ കണ്ടത്.

പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ അമല അക്കിനേനി വീണ്ടും തിരിച്ചു വരുികയാണ് കെയര്‍ ഓഫ് സൈറാബാനുവിലെ പ്രധാന കഥാപാത്രമായി. തിരിച്ചു വരവില്‍ അമലയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നതും മലയാളികളുടെ പ്രിയ അഭിനേത്രി തന്നെയാണ്. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാവുന്ന മഞ്ജു വാര്യരും അമല അക്കിനേനിയും ഒരുമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നരണ്ടു പേരും സ്‌ക്രീനിലും ആ ഇഷ്ടം കാത്തുവെയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആദ്യമായി അമലയെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റ് പങ്കു വെക്കുകയാണ് മഞ്ജു വാര്യര്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്.

അമലയും മഞ്ജുവും കൂട്ടിമുട്ടിയപ്പോള്‍

ആദ്യമായി അമലയെ കണ്ടതിനെക്കുറിച്ച് മഞ്ജു വാര്യര്‍

ആദ്യമായി അമലയെ കണ്ടപ്പോള്‍ പരിഭ്രമം കാരണം ഞാന്‍ വിറയ്ക്കുകയായിരുന്നു. പക്ഷേ അമല മാമിന്റെ ആത്മവിശ്വാസവും പുഞ്ചിരിയും എന്നെ കംഫര്‍ട്ടാക്കി. ടന്‍ഷന്‍ പുഞ്ചിരിക്ക് വഴി മാറി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ അവരെ നിരീക്ഷിക്കുകയായിരുന്നു താനെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

പോസിറ്റിവിറ്റി

എത്ര പോസിറ്റീവായാണ് അവര്‍ കാര്യങ്ങളെ സമീപിക്കുന്നത്

കാര്യങ്ങളെ പോസിറ്റീവായാണ് അമല അക്കിനേനി സമീപിക്കുന്നത്. അവര്‍ ആളുകളുമായി ഇടപഴകുന്നത് നിരീക്ഷിക്കലായിരുന്നു എന്റെ ജോലി. ആള്‍ക്കാരോട് പെരുമാറാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

മലയാളം പഠിച്ചു

വീണ്ടും മലയാളത്തിലേക്ക്

ബംഗാളിയായ അച്ഛനും ഐറിഷുകാരിയായ അമ്മയുടെയും മകളായാണ് അമല ജനിച്ചത്. വിവാഹം ചെയ്തത് തെലുങ്ക് സൂപ്പര്‍ സ്റ്റാറിനെ. അതു കൊണ്ടു തന്നെ അമലയെപ്പോലൊരാള്‍ക്ക് മലയാളം മനസ്സിലാവാനും പഠിച്ചെടുക്കാനും ബുദ്ധിമുട്ടുാണ്. എന്നാല്‍ തന്നെപ്പോലും അത്ഭുതപ്പെടുത്തിയാണ് അഭിനേത്രി മലയാളം പഠിച്ചതെന്ന് മഞ്ജു പറഞ്ഞു.

കഥാപാത്രത്തെക്കുറിച്ച്

പബ്ലിക് പ്രോസിക്യൂട്ടറായ ആനി ജോണ്‍ തറവാടി

ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയായി അമലാ പോളും സൈറാ ബാനു എന്ന പോസ്റ്റ് വുമണായി മഞ്ജു വാര്യരും വേഷമിടുന്നു. കിസ്മത്തിലെ നായകനായി ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലുണ്ട്. ഇറോസ് ഇന്റര്‍നാഷണലാണ് നിര്‍മ്മാണം. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മൂന്നാമിടം എന്ന ഹ്രസ്വചിത്രം ആന്റണി സോണി ഒരുക്കിയിരുന്നു. ആര്‍ ജെ ഷാന്‍ ആയിരുന്നു ഈ ഹ്രസ്വചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത്.

മടങ്ങിവരവിനെക്കുറിച്ച്

മഞ്ജുവിനൊപ്പമുള്ള അഭിനയം അവിസ്മരണീയം

ഗൃഹാതുരത സമ്മാനിക്കുന്നതാണ് മലയാളത്തിലേക്കുള്ള തിരികെവരവെന്ന് അമല പറയുന്നു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളായ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതും വലിയ കാര്യമായി കാണുന്നു. അവിസ്മരണീയമെന്നാണ് മഞ്ജു അമലയ്‌ക്കൊപ്പമുളള ചിത്രത്തെ വിലയിരുത്തുന്നത്.

English summary
Actress Manju Warrier who is excited about her upcoming release, C/O Saira Banu, shares screen space with Amala Akkineni in the Antony Sony directorial. In a recent conversation with the actress, she divulged that ever since she saw her on big screen as Maya Vinodini, the character Amala essayed in her popular movie Ente Sooryaputhrikku, she has been a fan of the actress . And when she got to know that Amala had agreed to enact Annie John Tharavady in C/O Saira Banu, she felt blessed and elated.
Please Wait while comments are loading...

Malayalam Photos

Go to : More Photos