twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി എന്ന പേര് ഒരു കോമഡി നടന് പറ്റിയതാണെന്ന് അന്ന് നിര്‍മാതാവ് പറഞ്ഞു!!

    By Aswini
    |

    സിനിമയില്‍ അഭിനയിക്കാനുള്ള മോഹവും അഭിനിവേശവുമായി നടന്ന മമ്മൂട്ടി പഠനകാലത്ത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം പോലുള്ള ഒന്നുരണ്ട് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അഭിനയിച്ച ചിത്രങ്ങളാണ് ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, സ്‌ഫോടനം തുടങ്ങിയ സിനിമകള്‍. ഇതില്‍ ദേവലോകം റിലീസായിട്ടില്ല. മേളയില്‍ കുള്ളന്‍ രഘുവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, സ്‌ഫോടനം എന്നീ ചിത്രങ്ങളില്‍ സുകുമാരനുമായിരുന്നു നായകന്‍.

    പിന്നീടുവന്ന സിനിമ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റമായിരുന്നു. രതീഷും മമ്മൂട്ടിയുമായിരുന്നു ഈ സിനിമയിലെ നായകന്മാര്‍. ഒരു സിനിമയില്‍ ആദ്യാവസാനം വരെ നായകനായി അഭിനയിക്കുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമ മുന്നേറ്റമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി എന്ന നടന്റെ മുന്നേറ്റവും ഈ സിനിമയിലൂടെയായിരുന്നു എന്നുവേണമെങ്കില്‍ പറയാം.

    mammootty

    അന്ന് മമ്മൂട്ടിയെ മുന്നേറ്റത്തിലേക്ക് വിളിയ്ക്കുമ്പോള്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും നിര്‍മാതാവ് എസ് കുമാറും മമ്മൂട്ടിയുടെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. നാന മാഗസിനില്‍ കണ്ട ചിത്രം മാത്രമാണ് അറിയാവുന്നത്. കുമാറിന് മമ്മൂട്ടി എന്ന പേര് ഇഷ്ടമല്ലായിരുന്നത്രെ. ഈ പേര് ഒരു കോമഡിനടന് പറ്റിയ പേരാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മമ്മൂട്ടിയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സജിന്‍ എന്ന പേരിനോടായിരുന്നു സംവിധായകന് വിരോധം.

    സത്യന്‍, മധു, പ്രേം നസീര്‍ എന്നൊക്കെയുള്ള നായകനടന്മാരുടെ പേരുപോലെയല്ല മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് കുമാര്‍ എതിര്‍ക്കുമ്പോള്‍ സജിന്‍ എന്ന പേരുമാറ്റി അതിനുമുമ്പ് സിനിമയില്‍ അറിയപ്പെട്ട പേരുതന്നെയാണ് നല്ലതെന്ന് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി തര്‍ക്കിച്ചു. അതിനുവേണ്ടി കെ പി ഉമ്മറിന്റെ കാര്യം ഉദാഹരണമായി പറയുകയും ചെയ്തത്രെ.

    കെ പി ഉമ്മര്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു ഉമ്മ എന്ന സിനിമയിലഭിനയിച്ചത്. രാരിച്ചന്‍ എന്ന പൗരന്‍ സിനിമയില്‍ ഉമ്മര്‍ ആദ്യം പുതുമുഖനടനായി അഭിനയിക്കുമ്പോള്‍ കെ പി ഉമ്മര്‍ എന്നുതന്നെയായിരുന്നു പേര്. തിക്കുറിശ്ശിച്ചേട്ടനാണ് 'ഉമ്മ' യില്‍ നായകനായി അഭിനയിച്ചപ്പോള്‍ കെ പി ഉമ്മറിനുപകരം സ്‌നേഹജാന്‍ എന്ന് പേരിട്ടത്. ഉമ്മ സൂപ്പര്‍ ഹിറ്റായി ഓടിയിട്ടും സ്‌നേഹജാന്‍ എന്ന നടന് ഒരു പ്രയോജനവും ഉണ്ടായില്ല. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയും സജിന്‍ എന്ന പേരുമാറ്റാന്‍ തീരുമാനിച്ചു.

    English summary
    When Munnettam casting time producer S Kumar said that the name Mammootty is like a comedian's name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X