»   » നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മില്‍ ഉണ്ടായ ആ വഴക്കിന് കാരണം ചിലരുടെ പാരവെപ്പ് !!

നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മില്‍ ഉണ്ടായ ആ വഴക്കിന് കാരണം ചിലരുടെ പാരവെപ്പ് !!

Written by: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് തെറ്റിദ്ധാരണകളാണ് പലപ്പോഴും തീരാത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നത്. താരങ്ങള്‍ തമ്മില്‍ ഒരു കാരണങ്ങളുമില്ലാതെ വര്‍ഷങ്ങളോളം നീണ്ടും നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും സിനിമയ്ക്കകത്തെ കുത്തിതിരിപ്പുകാരും മാധ്യമങ്ങളും തന്നെയാണ് കാരണം.

അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടി

അങ്ങനെ ഒരു കാലത്ത് മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ ശത്രുതയായിരുന്നു നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മില്‍. അല്‍പം ചൂട് പിടിച്ചെങ്കിലും കത്തിയെരിയുന്നതിന് മുന്‍പേ അതണയ്ക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചു.. ആ പഴങ്കതയിലേക്ക്...

നെടുമുടിയുടെ സംവിധാനം

നെടുമുടി വേണു ആദ്യമായും അവസാനമായും സംവിധാനം ചെയ്ത ചിത്രമാണ് പൂരം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മാതു, കൈതപ്രം, ഇന്നസെന്റ്, തിലകന്‍, കെപിഎസി ലളിത, ജഗദീഷ്, മുരളി, സോമന്‍, ശ്രീനിവാസന്‍ അങ്ങനെ അന്നത്തെ വലിയ താരങ്ങളൊക്കെ കഥാപാത്രങ്ങളായി എത്തിയിരുന്നു.

ജഗദിക്കൊരു വേഷം

തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നെടുമുടി ജഗതിയ്ക്കും ഒരു വേഷം വച്ചിരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട ജഗതി അത് ചെയ്യാം എന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ മറ്റ് പല കാരണങ്ങളാലും ജഗതിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അഞ്ച് ദിവസം കഴിഞ്ഞ് വരാം എന്ന് ചിത്രത്തിന്റെ നിര്‍മാതാവിനെ ജഗതി അറിയിച്ചു...

ജഗതി വന്നില്ല, പകരം ജഗദീഷ്

അഞ്ച് ദിവസം കഴിഞ്ഞിട്ടും ജഗതി എത്തിയില്ല. നിരവധി താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നതിനാല്‍ ജഗതിയുടെ കഥാപാത്രത്തിന്റെ അസാന്നിധ്യം മറ്റ് താരങ്ങളെയും ബാധിച്ചു. എല്ലാവരും തിരക്കുള്ള താരങ്ങളാണ്. ജഗതി വരുന്നത് വരെ കാത്തുനിന്നാല്‍ എല്ലാവരുടെയും ഡേറ്റ് ക്ലാഷാകും. അങ്ങനെ ജഗതിയെ അറിയിക്കാതെ നെടുമുടി ആ കഥാപാത്രം ജഗദീഷിനെ ഏല്‍പിച്ചു.

വഴക്കായി.. വിവാദമായി

തന്റെ വേഷം പോയി എന്ന് പലരും വഴിയാണ് ജഗതി അറിഞ്ഞത്. നടന്‍ നെടുമുടി വേണുവിനെതിരെ പ്രസ്താവന ഇറക്കി. നെടുമുടി വേണു എന്നോടങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെയുള്ള ജഗദിയുടെ പരമാര്‍ശം വലിയ വിവാദമായി. അത് നെടുമുടി വേണുവിനെയും ഏറെ വേദനിപ്പിച്ചു...

പ്രശ്‌നം പറഞ്ഞു തീര്‍ത്തു

ഒടുവില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ജഗതിയെ കണ്ടപ്പോള്‍ നെടുമുടി വേണു പറഞ്ഞു 'നമ്മള്‍ തമ്മില്‍ ഇങ്ങനെ വിഴുപ്പലക്കുന്നത് കാണാന്‍ ഇഷ്ടമുള്ളവരുണ്ടാകും. എന്നാല്‍ ഞാന്‍ വിവാദത്തിനില്ല' എന്ന്. തെറ്റ് തന്റെ ഭാഗത്താണെന്ന് ജഗതിയ്ക്ക് മനസ്സിലായി. 'ചിലര്‍ വന്ന് അങ്ങനെയും ഇങ്ങനെയും കുത്തി സംസാരിച്ചപ്പോള്‍ ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞു പോയതാണ്. അത് കാര്യമാക്കണ്ട' എന്ന് ജഗതി പറഞ്ഞു. അതോടെ ആ വിവാദം അവിടെ അവസാനിച്ചു.

 

 

English summary
When Nedumudi Venu and Jagathy Sreekumar disputed each other
Please Wait while comments are loading...

Malayalam Photos

Go to : More Photos