twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരഞ്ജീവിക്ക് പ്രചോദനവുമായി രജനീകാന്ത് അന്നും... ഇന്നും

    ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മില്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദം പുതുതലമുറയിലെ യുവനടന്മാര്‍ക്കൊക്കെ ഒരു മാതൃകയാണ്‌

    |

    സിനിമയില്‍ എന്ന പോലെ തന്നെ സിനിമയ്ക്ക് വെളിയിലും കൃത്യമായ സൗഹൃദം നിലനിര്‍ത്തുന്ന ദക്ഷിണേന്ത്യയിലെ രണ്ട് മെഗാ സ്റ്റാറുകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? തമിഴ് സിനിമിയിലെ സൂപ്പര്‍ താരം രജനീകാന്തും തെലുങ്കു സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും തമ്മിലുള്ള ബന്ധം തന്നെയാണിതിനുദാഹരണം. തലയ്വരും അണ്ണയ്യയും തമ്മിലുള്ള ഈ കൂട്ടുകെട്ട് പലവര്‍ത്തി കണ്ടതാണു നമ്മള്‍.

    1975 ഇല്‍ രജനികാന്ത് ആദ്യമായി സിനിമയില്‍ എത്തിയപ്പോള്‍ ആരും തന്നെ ആ പയ്യനെ അംഗീകരിച്ചിരുന്നില്ല. നിറമില്ലാതെ കറുത്ത രൂപവും, തമിഴ് ഭാഷാശൈലിയിലെ പോരായ്മയും ഒക്കെ കൂട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ എല്ലാം തന്നെ. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു സൂപ്പര്‍ താരമായി രജനീകാന്ത് മാറുകയും ലക്ഷക്കണക്കിനു ചെറുപ്പക്കാരെ സ്വാധീനിക്കുന്ന പ്രധാന കഥാപാത്രമായി തീരുകയും ചെയ്തു രജനീകാന്ത്.

    rajinikanth-chiranjeevi

    1970 കളുടെ അവസാനത്തോടെ തന്നെ ശിവശങ്കരവരപ്രസാദ് എന്ന നടനില്‍ രജനികാന്ത് ആവേശഭരിതനായിരുന്നു. ആരാണീ ശിവശങ്കരവരപ്രസാദ് എന്നകാര്യം നിങ്ങള്‍ക്കറിയാം, തെലുങ്കു സിനിമാ ചരിത്രം മാറ്റിക്കുറിച്ച മെഗാസ്റ്റാര്‍ ചിരഞ്ജീവി തന്നെ! സുന്ദരന്മാരായ നടന്മാരുടെ രാജവാഴ്ചയാണു സിനിമാ ലോകത്ത് അടക്കിഭരിക്കുകയെന്നു ചിരഞ്ജീവി തന്റെ പ്രഭാഷണങ്ങളില്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനെ തിരുത്തിക്കുറിച്ചത് രജനികാന്താണ്. ഒരു നായകനെന്ന നിലയില്‍ തുടരാനുള്ള അഭിനിവേശവും, അതിനുള്ള പ്രോത്സാഹനവും ലഭിച്ചത് ഈ ഒരു സംഭവത്തില്‍ നിന്നാണ്.

    1992 ല്‍ ഒരു കന്നട സിനിമയുടെ റീമെക്കുകള്‍ക്കു വേണ്ടി രജനിയും ചിരഞ്ജീവിയും അഭിനയത്തിലായിരുന്നു. അവരവരുടെ ഭാഷയിലായിരുന്നു റീമേക്ക്. ഒറിജിനല്‍ പതിപ്പില്‍ നായകനാവട്ടെ രണ്ടു പേരുടേയും ആരാധനാമൂര്‍ത്തിയായ ഡോ. രാജ്കുമാറും. നായകവേഷം ഏറ്റെടുക്കാന്‍ ചിരഞ്ജീവിക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു, കാരണം അതിന്റെ തമിഴ് പതിപ്പില്‍ അതുല്യ പ്രതിഭയായ രജനികാന്ത് ആ റോള്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അസാധാരണ പ്രകടനം തന്നെ തനിക്ക് കാഴ്ച്ച വെക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് നടന്ന സംഭവങ്ങള്‍ 2000 ത്തില്‍ ബാബ സിനിമയുടെ ഓഡിയോ റിലീസ് ചെയ്യുന്ന സമയത്ത് രജനിയുമായി ചിരഞ്ജീവി പങ്കുവച്ചു.

    2010 ല്‍ റോബോയുടെ ഓഡിയോറിലിസ് ചെയ്യുമ്പോള്‍ ചിരഞ്ജീവി സിനിമാലോകം വിട്ട് രാഷ്ട്രീയത്തില്‍ ചേക്കേറിയിരുന്നു. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവില്‍ ചിരഞ്ജീവി 2008-ല്‍ ആയിരുന്നു രാഷ്ട്രീയപ്രവേശം നടത്തിയത്. ഓഗസ്റ്റ് 26-ന് തിരുപ്പതിയില്‍വെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്. ഒരിക്കല്‍ നടന്‍ ആയാല്‍ ജീവീതകാലം മുഴുവന്‍ നടനായിരിക്കും, സിമിമയില്‍ അഭിനയിക്കാനുള്ള കഴിവ് ഒരിക്കലും നശിച്ചു പോകില്ല. ഇത് രജനികാന്ത് റോബോയുടെ ഓഡിയോറിലിസിന്റെ സമയത്ത് സൂചിപ്പിക്കുകയും ചെയ്തു. മറുപടിയായി ചിരഞ്ജീവി രജനിയുടെ റോളുകളെ കുറിച്ച് രൂക്ഷ്മായും തമാശ രൂപത്തിലും പറഞ്ഞു. രംഗം അവസാനിപ്പിക്കാന്‍ രജനി പക്ഷേ സമ്മതിച്ചില്ല. മൈക്ക് പിടിച്ച് വാങ്ങി അഭിനയരംഗത്തേക്ക് ചിരഞ്ജീവി തിരിച്ചു വരണമെന്ന് ശഠിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രോത്സാഹനം കേട്ട ജനക്കൂട്ടം കരഘോഷം മുഴക്കുകയായിരുന്നു.

    പിന്നീട് കൈദി നമ്പര്‍ 150 (khaidi no 150) എന്ന സിനിമയുടെ പ്രദര്‍ശനത്തിനു മുമ്പുനടന്ന പരിപാടിയില്‍ താന്‍ സിനിമയിലേക്ക് തിരിച്ചു വരുന്നതില്‍ ആകാംഷയോടെ കാത്തിരിക്കുന്ന സുഹൃത്തുക്കളില്‍ പ്രധാനി തലൈവര്‍ രജനീകാന്താണെന്ന് ചിരഞ്ജീവി ഓര്‍മ്മിച്ചത് ആ പഴയ സംഭവത്തെ കുറിച്ച് ഓര്‍മ്മയില്‍ ഉള്ളതുകൊണ്ടുതന്നെയാവണം.

    ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മില്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദം പുതുതലമുറയിലെ യുവനടന്മാര്‍ക്കൊക്കെ ഒരു മാതൃകയാണ്. കിടമത്സരത്തിലുപരിയായി സൗഹൃദത്തിലൂടെയും അഭിനയം ഒരു മത്സരം പോലെ കണക്കിലെടുത്ത് ഹൃദ്യമാക്കാവുന്നതാണ്.

    English summary
    how does it seem when two of the most distinctive stars of South Indian cinema share a great camaraderie and good rapport not just on screen, but off camera as well?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X