» 

2013ലെ മികച്ച ചിത്രം ഏത്?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

2012നെ അപേക്ഷിച്ച് മികച്ച കുറെ ചിത്രങ്ങള്‍ ഈവര്‍ഷം മലയാളത്തില്‍ പിറന്നിട്ടുണ്ട്. പുതുമുഖ സംവിധായകര്‍ പലരും അരങ്ങേറ്റം കുറിച്ചു. പഴയ സംവിധായകരില്‍ ചിലര്‍ കാലത്തിനനുസരിച്ച തങ്ങളുടെ രീതികള്‍ മാറ്റി പരീക്ഷിച്ചു. 2013ല്‍ പുറത്തിറങ്ങിയ 147 ചിത്രങ്ങളും മികച്ചതായിരുന്നില്ലെങ്കിലും അതില്‍ ചിലത് പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നവ തന്നെയാണ്.

മെമ്മറീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സെല്ലുലോയ്ഡ് പോലുള്ള ചിത്രങ്ങള്‍ എക്കാലത്തും മലയാളികള്‍ ഓര്‍ക്കുന്ന നല്ല ചിത്രങ്ങളായി തന്നെ അവശേഷിക്കും. ഒരു പക്ഷെ അതാണ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം. എങ്കിലും ഒന്ന് വിലയിരുത്താം, 2013ലെ മികച്ച ചിത്രം എന്ന പേര് ഏതിന് നല്‍കാം എന്ന്.

മെമ്മറീസ്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിച്ച ചിത്രം 2013ലെ മികച്ച ചിത്രങ്ങളുടെ ആദ്യത്തെ പട്ടികയില്‍ തന്നെ ഇടപിടിക്കുന്നു. സാം അലക്‌സ് എന്ന പൊലീസ് ഓഫീസറെ പൃഥ്വിരാജ് അഭിനയിച്ച് ഫലിപ്പിച്ചു. മേഘ്‌ന രാജായിരുന്നു നായിക

സെല്ലുലോയ്ഡ്

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ ജീവിത കഥപറഞ്ഞ ചിത്രമാണ് സെല്ലുലോയ്ഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെസി ഡാനിയലായും രണ്ടാം ഭാഗത്ത് അദ്ദേഹത്തിന്റെ മകനായും പൃഥ്വിരാജ് വേഷമിട്ടു. മംമ്ത മോഹന്‍ദാസും ശ്രീനിവാസനുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ആര്‍ട്ടിസ്റ്റ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിസ്റ്റ്. ഫഹദ് ഫാസിനും ആന്‍ അഗസ്റ്റ്യനും മുഖ്യവേഷത്തിലെത്തിയ ചിത്രം മികച്ച ഒരു കഥയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്

101 ചോദ്യങ്ങള്‍

കുട്ടികളുടെ ലോകത്തിലൂടെ കഥപറഞ്ഞ ചിത്രമാണ് സിദ്ധാര്‍ത്ഥ് ശിവന്റെ 101 ചോദ്യങ്ങള്‍. ഇന്ദ്രജിത്താണ് നായകവേഷത്തിലെത്തിയത്

ഷട്ടര്‍

കോഴിക്കോടിന്റെ സംസ്‌കാരഭംഗിയില്‍ ജോയ് മാത്യു സംവിധാനം ചെയ്ത ചിത്രമാണ് ഷട്ടര്‍. ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തി

അന്നയും റസൂലും

2013ല്‍ പിറന്ന ചിത്രങ്ങളില്‍ മികച്ച ഒരു പ്രണയകഥ പ്രേക്ഷകരുമായ പങ്കുവച്ച ചിത്രമായിരുന്നു അന്നയും റസൂലും. ഫഹദ് ഫാസിലും തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയയും മുഖ്യവേഷത്തിലെത്തി

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഇന്ദ്രജിത്തും മുരളി ഗോപിയും ലെനയും രമ്യ നമ്പീശനുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച 2013ലെ മികച്ച ചിത്രങ്ങളിലൊന്നാണ് ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്

തിര

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു ത്രില്ലര്‍ ചിത്രമാണ് തിര. ശോഭനയും പുതുമുഖ താരം ധ്യാന്‍ ശ്രീനിവാസനും മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തു

Read more about: memories, artist, annayum rasoolum, left right left, thira, celluloid, shutter, മെമ്മറീസ്, ആര്‍ട്ടിസ്റ്റ്, അന്നയും റസൂലും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, തിര, സെല്ലുലോയ്ഡ്
English summary
The year 2013 is about to end and as far as the Mollywood is considered, the industry saw some very good movies worth watching this year.

Malayalam Photos

Go to : More Photos