twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    By Aswathi
    |

    മലയാളത്തില്‍ ഇപ്പോള്‍ യങ് ഹീറോസ് വന്നിരിക്കുന്നല്ലോ എന്ന് അന്യഭാഷാ മലയാള സിനിമാസ്വാദകരും പറയാന്‍ തുടങ്ങിയിരിക്കുന്നു. അതെ മലയാളത്തില്‍ ഇപ്പോള്‍ ഒത്തിരി യങ് സ്റ്റാര്‍സ് ഉണ്ട്. മലയാള സിനിമയുടെ പുത്തനുണര്‍വ്വും പ്രതീക്ഷയും.

    മലയാളത്തിനിപ്പോള്‍ സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറുമുണ്ട്. പക്ഷെ മാസ് ഹീറോ ഇല്ല. ഇവിടെ കുറച്ച് മലയാളം യങ് സ്റ്റാര്‍സിനെ പരിചയപ്പെടുത്താം. ഇവരില്‍ ആരാണ് മാസ് ഹീറോ എന്ന് പറയാമോ?

    ദുല്‍ഖര്‍ സല്‍മാന്‍

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    മമ്മൂട്ടിയുടെ മകനായി സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയത്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി. പിന്നെ പെട്ടന്നായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച. തന്റേതായ ഒരിടം മലയാള സിനിമയില്‍ കണ്ടെത്താല്‍ ദുല്‍ഖര്‍ മമ്മൂട്ടി എന്ന മഹാ നടന്റെ പേര് ഉപയോഗിച്ചില്ല, മറിച്ച് നല്ല സിനിമകളുടെ ഭാഗമായി.

    നിവിന്‍ പോളി

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    സിനിമയുടെ ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാതെയാണ് നിവിന്‍ പോളി സിനിമയിലെത്തിയത്. സൗഹൃദിമായിരുന്നു എന്നും നിവിന്റെ ശക്തി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നിവിന്‍ പോളിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് തട്ടത്തിന്‍ മറയത്താണ്. പോയവര്‍ഷം അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റുകളാക്കി നിവിന്‍ മുന്‍ നിരയില്‍ ഇരുന്നു.

    ഫഹദ് ഫാസില്‍

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    2002 ല്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഫഹദ് ഫാസിലിന് തുടക്കം പാളി. പക്ഷെ രണ്ടാം വരവില്‍ ഫഹദ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. കേരള കഫെയും ചാപ്പാ കുരിശുമൊക്കെ ഫഹദ് ഫാസിലിലെ മികച്ച നടനെ കണ്ടെത്തുകയായിരുന്നു. അവിടെ മുതല്‍ ഇങ്ങോട്ട് ഫഹദിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

     ആസിഫ് അലി

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ അരങ്ങേറ്റം. വില്ലനായ നായകന്‍ വേഷങ്ങളാണ് ആസിഫിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. തുടക്കത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ച ആസിഫിന് പക്ഷെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പാകപ്പിഴകൊണ്ടോ എന്തോ ഇടക്കാലത്തൊന്ന് കാലിടറി. പക്ഷെ പോയ വര്‍ഷം സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ തിരിച്ചു കയറി.

    സണ്ണി വെയിന്‍

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയിനിന്റെയും അരങ്ങേറ്റം. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലാണ് സണ്ണി വെയിന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇപ്പോള്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന സാരഥി റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.

    ഉണ്ണി മുകുന്ദന്‍

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    സീഡന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. മലയാളത്തിലെ നന്ദനം എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു അത്. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ആദ്യ വരവ് അറിയിച്ചത്. അതിന് ശേഷം വെള്ളിത്തിരയില്‍ നിന്ന് മാഞ്ഞ ഉണ്ണി മുകുന്ദന്‍ പോയ വര്‍ഷം വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് ഉണ്ണിയ്ക്ക്

    പൃഥ്വിരാജ്

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    നന്ദനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്. ഒത്തിരി വിമര്‍ശനങ്ങളെ അതിജീവിച്ചാണ് പൃഥ്വി ഇന്ന് കാണുന്ന നിലയില്‍ വന്നു നില്‍ക്കുന്നത്. പൃഥ്വിയോളം വിമര്‍ശിക്കപ്പെട്ട യുവനടന്‍ മലയാള സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം. തോല്‍വികളില്‍ നിന്ന് വിജയത്തിലേക്ക് നടന്ന നടനാണ് പൃഥ്വി. എല്ലാ തോല്‍വിയെയും അതിജീവിച്ച് സ്വന്തം കാഴ്ചപ്പാടുകളിലും അഭിപ്രായത്തിലും ഉറച്ചു നില്‍ക്കുന്ന പൃഥ്വി യങ് സ്റ്റാര്‍സില്‍ മുന്നിലാണ്.

    ജയസൂര്യ

    ഇവരില്‍ ആരാണ് മാസ് ഹീറോ?

    ജയസൂര്യയെ പോലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇത്രയേറെ ആത്മസമര്‍പ്പണമുള്ള നടന്‍ മലയാള സിനിമയില്‍ ഇല്ല. അന്യദേശക്കാര്‍ ചെയ്താല്‍ അത് അപാരം. അത് കേരളത്തില്‍ ചെയ്താലോ...? അപ്പോത്തിക്കരിയിലും ഇയ്യോബിന്റെ പുസ്തകത്തിലും പോയവര്‍ഷം ജയസൂര്യ കാഴ്ചവച്ച പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതു തന്നെയാണ്.

    English summary
    Who is the Malayalam Mass Hero?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X