ഫയര്‍മാന്‍ ലാല്‍ ഉപേക്ഷിച്ചതെന്തുകൊണ്ട്‌?

By Nirmal Balakrishnan

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ഫയര്‍മാന്റെ കഥയുമായി സംവിധായകന്‍ ദീപു കരുണാകരന്‍ ആദ്യം സമീപിച്ചത് ആരെയെന്നറിയുമോ? മോഹന്‍ലാലിനെ. മമ്മൂട്ടിയെ മുന്നില്‍ കണ്ടുകൊണ്ടാണ് ഫയര്‍മാന്‍ എഴുതിയത്. എന്നാല്‍ മമ്മൂട്ടിയെ നേരിട്ടുപരിചയമില്ലാത്തതിനാല്‍ ലാലിനെ സമീപിച്ചു. ലാലിനു കഥ ഇഷ്ടപ്പെട്ടെങ്കിലും ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. അതേപോലെ മാറ്റി ചെന്നപ്പോള്‍ സിനിമ ചെയ്യണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നറിഞ്ഞു.

അതോടെ പൃഥ്വിരാജിനെ ചെന്നു കഥ പറഞ്ഞു. ദീപുവിന്റെ തേജാഭായിയില്‍ നായകന്‍ പൃഥ്വിയായിരുന്നു. എന്നാല്‍ പൃഥ്വിക്കും ഡേറ്റില്ലായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയെ ചെന്നു കണ്ടത്. ദീപുവിന്റെ കഥയെക്കുറിച്ച് ലാല്‍ മമ്മൂട്ടിയോടു പറഞ്ഞിരുന്നു. ലാല്‍പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയോ എന്ന് മമ്മൂട്ടി ചോദിച്ചു.

fireman-mohanlal

സുഹൃത്താണ് ദീപുവിനോട് ഫയര്‍മാന്‍മാരുടെ കഥ പറഞ്ഞത്. അതുപ്രകാരം തിരക്കഥ തയാറാക്കി പല നിര്‍മാതാക്കളെയും കണ്ടു. എന്നാല്‍ അവര്‍ക്കൊന്നും വിശ്വാസം വന്നില്ല. പിന്നീടാണ് മിലന്‍ ജലീലിനോടു പറഞ്ഞത്. അദ്ദേഹത്തിനു മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്നു. അതുപ്രകാരമാണ് ഫയര്‍മാന്റെ കഥ പറഞ്ഞതും സിനിമ മുന്നോട്ടുപോയതും.

വിന്റര്‍, ക്രേസി ഗോപാലന്‍, തേജാഭായി എന്നിവയാണ് ദീപുവിന്റെ മറ്റു ചിത്രങ്ങള്‍. അവയൊന്നും കാര്യമായ നേട്ടമുണ്ടാക്കിയിരുന്നില്ല. വിന്റര്‍ ചിത്രീകരണം കഴിഞ്ഞ് നാലുവര്‍ഷ ശേഷമാണ് റിലീസ് ചെയ്തത്. ക്രേസി ഗോപാലനില്‍ ദിലീപായിരുന്നു നായകന്‍. തേജാഭായിയില്‍ പൃഥ്വിയും. എന്നിട്ടും ചിത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫയര്‍മാന്‍ ഇറങ്ങിയതോടെ ദീപുവിന്റെ തലവര മാറി.

ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ ഇഷ്ട സംവിധായകനായിരിക്കുകയാണ് അദ്ദേഹം. പല പുതിയ പ്രൊജക്ടുകളും വരുന്നുണ്ടെങ്കിലും രണ്ടു മാസത്തിനു ശേഷമേ പുതിയ പ്രൊജക്ട് തീരുമാനിക്കുകയുള്ളൂവെന്നാണ് പറയുന്നത്. ഫഹദ് ഫാസിലിനെ വച്ച് ഒരു ചിത്രം ഫയര്‍മാനു മുന്‍പു പ്ലാന്‍ ചെയത്ിരുന്നു. അത് ചിലപ്പോള്‍ പുനരാരംഭിച്ചേക്കും. ഏതായാലും മമ്മൂട്ടിക്കും ദീപുവിനും നൈല ഉഷയ്ക്കുമൊക്കെ ഫയര്‍മാന്റെ ദൗത്യം ഗുണം ചെയ്തു എന്നുതന്നെ പറയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X