twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഐറ്റംഡാന്‍സ് നിര്‍ബന്ധമോ?

    By Nirmal Balakrishnan
    |

    സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഐറ്റം ഡാന്‍സ് നിര്‍ബന്ധമായിരിക്കുകയാണോ.. ഓണത്തിനു റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയിലും മമ്മൂട്ടി ച ിത്രമായ രാജാധിരാജയിലുമാണ് ഹോട്ട് ഐറ്റം ഡാന്‍സുകള്‍ കുത്തിനിറച്ചിരിക്കുന്നത്.

    നടി പൂനം ബജ്വയാണ് പെരുച്ചാഴിയില്‍ ഐറ്റംഡാന്‍സ് ചെയ്തിരിക്കുന്നത്. പോ മോനേ ദിനേശ എന്ന പാട്ടിനൊപ്പമാണ് പൂനത്തിന്റെ ഗഌമര്‍ നൃത്തം. മോഹന്‍ലാലും കൂട്ടരുമാണ് ഈ പാട്ടില്‍ ആടിപ്പാടുന്നത്. ചിത്രത്തില്‍ ലാല്‍ മുണ്ടെല്ലാമാണ് ഉടുക്കന്നതെങ്കില്‍ പാട്ടുസീനില്‍ ലാല്‍ അടിപൊളി വേഷത്തിലാണ്. കാശുണ്ടോ, കോളുണ്ടോ ഇല്ലെങ്കില്‍ പോ മോനേ ദിനേശാ എന്നാണു ഗാനത്തിലെ വരികള്‍.

    ഷംന കാസിം ആണ് മമ്മൂട്ടി ചിത്രത്തില്‍ ആടിപ്പാടുന്നത്. ബോളിവുഡ് നടനായ മുകേഷ് ഖന്നയും ഈ ഗാനരംഗത്തുണ്ട്. മമ്മൂട്ടിയുടെ ശേഖരന്‍കുട്ടി നടത്തുന്ന പെട്രോള്‍ പമ്പില്‍ വച്ചാണ് രാത്രിയിലെ പാട്ടുസീന്‍.

    shamna-kasim

    ഫാന്‍സുകാരെ രസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനൊരു പാട്ടുസീനുകള്‍ രണ്ടുസിനിമയിലും കാട്ടിയിരിക്കുന്നത്. കുടുംബപ്രേക്ഷകര്‍ സിനിമയ്ക്കു വരുന്നതു കുറവായിരിക്കുമെന്ന് അറിയുന്നതുകൊണ്ടുതന്നെയാണ് ഫാന്‍സുകാരെയെങ്കിലും സന്തോഷിപ്പിക്കുക എന്ന തന്ത്രം എടുത്തിരിക്കുന്നത്.

    മുന്‍പൊക്കെ ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് നിര്‍ബന്ധമായിരുന്നു. രാവണപ്രഭു, നരസിംഹം, താണ്ഡവം എന്നീ ചിത്രങ്ങളിലെല്ലാം ഒന്നിലേറെ ഐറ്റം ഡാന്‍സുകള്‍ ഉണ്ടായിരുന്നു. അതെല്ലാം വളരെ ഭംഗിയായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങളിലെ ഐറ്റംഡാന്‍സുകള്‍ സിനിമയില്‍ മുഴച്ചുനില്‍ക്കുന്നതായിട്ടാണ് പ്രേക്ഷകര്‍ക്കു തോന്നുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഐറ്റംഡാന്‍സുകള്‍ ഉണ്ടാകുന്നത് കുറവായിരുന്നു. ഉണ്ടെങ്കില്‍ തന്നെ മമ്മൂട്ടി ആ നൃത്തരംഗത്തുണ്ടാകാറില്ല. എന്നാല്‍ രാജാധിരാജയില്‍ മമ്മൂട്ടിയും ചുവടുവയ്ക്കുന്നുണ്ട്.

    English summary
    Why item dance a mandatory thing in superstar's films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X