twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോഹന്‍ലാല്‍ ഇല്ലെങ്കില്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചുകൊടുക്കും, മഹാഭാരതം ചെയ്യില്ല'

    By Rohini
    |

    ആയിരം കോടി രൂപ മുതല്‍മുടക്കി ഒരു ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു. അതും സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന മലയാള സിനിമാ ലോകത്ത് നിന്ന്. നാല് ഭാഷകളിലായിട്ടാണ് ഒരുക്കുന്നത് എങ്കിലും അടിസ്ഥാനം മലയാളം തന്നെയാണ്. അതില്‍ മോഹന്‍ലാല്‍ നായകന്‍.. ഇതെങ്ങനെ സംഭവിയ്ക്കുന്നു??

    എന്ത് വിശ്വാസത്തിലാണ് 1000 കോടിക്ക് മഹാഭാരതം നിര്‍മിയ്ക്കുന്നത്, നിര്‍മാതാവിനെ കിട്ടിയതെങ്ങനെ ??

    ലോകനിലവാരത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളെയെല്ലാം മാറ്റി നിര്‍ത്തി മോഹന്‍ലാലിനെ നായകനാക്കാന്‍ കാരണമെന്താണ്. ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ എന്ന ചോദ്യത്തോട് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.

    ലാല്‍ മാത്രം

    ലാല്‍ മാത്രം

    ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു എന്ന് ശ്രീകുമാര്‍ പറയുന്നു.

    പലരും ചോദിച്ചു

    പലരും ചോദിച്ചു

    ഇത്രയും വലിയ ചിത്രത്തില്‍ എന്തിനാണ് മോഹന്‍ലാലിനെ നായകനാക്കുന്നതെന്ന് ബോളിവുഡ് ചോദിച്ചു. ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കുമെന്നാണ് താന്‍ മറുപടി നല്‍കിയത്.

    ലാല്‍ ഭീമനായില്ലെങ്കില്‍

    ലാല്‍ ഭീമനായില്ലെങ്കില്‍

    മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നു- ശ്രീകുമാര്‍ പറഞ്ഞു

    ലാല്‍ വൈകാരികനായി

    ലാല്‍ വൈകാരികനായി

    ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വൈകാരികനായതു പോലെ തോന്നി. ഭീമനാകണെന്നുള്ള പ്രേക്ഷകരുടെ ആഗ്രഹം നാളുകളായി ലാലേട്ടന്‍ കേട്ടിട്ടുണ്ടാവും. രണ്ടാമൂഴം പലതവണ വായിച്ചയാളാണ് ലാലേട്ടന്‍. ലാലേട്ടനുള്ളിലെ കലാകാരനെ ഏറ്റവും കൂടുതല്‍ വെല്ലുവിളിക്കുന്ന കഥാപാത്രമാണ് ഭീമന്റേത്.

    എംടി സമ്മതിച്ചത്

    എംടി സമ്മതിച്ചത്

    എംടി വാസുദേവന്‍ നായര്‍ അച്ഛന്റെ ക്ലാസ്‌മേറ്റായതിനാല്‍ നേരിട്ട് പരിചയമുണ്ടായിരുന്നു. രണ്ടാമൂഴം തിരക്കഥയാവശ്യപ്പെട്ട് ഇന്ത്യന്‍ സിനിമയിലെ മഹാരഥന്‍മാര്‍ എംടിയുടെ അടുത്ത് പലതവണയെത്തി. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നാണ് എംടി മറുപടിയായി പറഞ്ഞത്. താങ്കള്‍ മനസ്സില്‍ കാണുന്നപോലെ ലോകസിനിമയായി രണ്ടാമൂഴം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി- ശ്രീകുമാര്‍.

    English summary
    Without Mohanlal i will not to Mahabharatham says VA Shrikumar Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X