» 

റിമ കല്ലിങ്കലിനെ ആരാധിയ്ക്കുന്ന താരം !

Posted by:

ചില ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങളോട് തങ്ങള്‍ക്ക് വല്ലാത്ത ആരാധന തോന്നിപ്പോയിട്ടുണ്ടെന്ന് മറ്റു നടീടന്മാര്‍ പലപ്പോഴും പറയാറുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്റെയും തിലകന്റെയും മമ്മൂട്ടിയുടെയുമെല്ലാം അഭിനയത്തികവിന് ആരാധകരായിത്തീരുകയും പിന്നീട് തങ്ങളുടെ ആരാധനയെക്കുറിച്ച് തുറന്നു പരയുകുയം ചെയ്ത താരങ്ങള്‍ ഏറെയുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു നായിക നടിയ്ക്കും ഇത്തരത്തില്‍ ഒരു താരആരാധിക ഉണ്ടായിരിക്കുകയാണ്.

എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങനിടെയാണ് തശു കൗശിക് എന്ന നടി മലയാളത്തിന്റെ സ്വന്തം റിമ കല്ലിങ്കലിന്റെ ആരാധികയായി മാറിയത്.

Rima Kallingal

എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ഞാന്‍ റിമയുടെ ഫാനായി മാറിയിരിക്കുകയാണ്. അവരുടെ അഭിനയം കണ്ട് ഞാന്‍ വല്ലാതെ മോട്ടീവേറ്റഡ് ആയിരിക്കുകയാണ്. എന്റെ രംഗങ്ങള്‍ മികച്ചതാക്കാന്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. റിമയുടെ അഭിനയം നോക്കിയിരിക്കുമ്പോള്‍ത്തന്നെ നമുക്ക ്ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും- തശു പറയുന്നു.

മറ്റേതെങ്കിലുമൊരു താരത്തിന് ഈ ചിത്രത്തില്‍ റിമ ചെയ്ത വേഷം ചെയ്യാന്‍ കഴിയുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഇത്രയും കഴിവുള്ള ഒരു നടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്- താരം പറയുന്നു.

ഒപ്പം ഉഗാണ്ടയില്‍ ഒന്നിച്ചഭിനയിച്ച തമിഴ് താരം പാര്‍ത്ഥിപനെക്കുറിച്ചും തശു പറയുന്നുണ്ട്. ചിത്രത്തില്‍ ഒരു ഫാഷന്‍ ഡിസൈനറുടെ വേഷത്തിലാണ് തശു അഭിനയിക്കുന്നത്. തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ തശു തമിഴിലും കന്നഡത്തിലും അഭിനയിച്ചിട്ടുണ്ട്.

Read more about: rima kallingal, escape from uganda, tashu koushik, actress, fan, റിമ കല്ലിങ്കല്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, തശു കൗശിക്
English summary
Southern actress Tashu Kaushik says working with co-star Rima Kallingal in forthcoming Malayalam thriller
Please Wait while comments are loading...

Malayalam Photos

Go to : More Photos