twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസനെ വിമര്‍ശിച്ച രാജീവ് രവിക്കെതിരെ യുവതാരങ്ങള്‍

    By Aswathi
    |

    ശ്രീനിവാസനെയും മണിരത്‌നത്തെയും ടരന്റീനോയെയും വിമര്‍ശിച്ച സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവിയ്‌ക്കെതിരെ യുവതാരങ്ങള്‍. സ്‌ക്രിപ്റ്റില്ലാതെ സിനിമയെുക്കണമെന്നും ശ്രീനിവാസന്റെ സിനിമകളെ തനിക്ക് ഭയങ്കര വെറുപ്പാണെന്നും പറഞ്ഞതാണ് യുവതാരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ശ്രീനിവസാന്റെ മകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, നടന്മാരായ അജു വര്‍ഗീസ്, നിവിന്‍ പോളി, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ എന്നിവരാണ് രാജീവ് രവിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

    vineeth-nivin-aju-jude

    അച്ഛനെ വിമര്‍ശിച്ചവരെ വിനീത് ചോദ്യം ചെയ്തത് ഒരു മകന്റെ ആത്മരോദനമായി കാണാം. തിരക്കഥയില്ലാതെ സിനിമ ചെയ്യാന്‍ പഠിപ്പിക്കുന്നുണ്ടെന്ന് കേട്ടു. ആശയം വിപ്ലവകരമാണ്. അങ്ങനെയെങ്കില്‍ തറയില്ലാതെ വീടെടുക്കാനും ചുവരില്ലാതെ ചിത്രം വരയ്ക്കാനും പഠിപ്പിക്കണമെന്നാണ് വിനീതിന്റെ ആവശ്യം.

    ജൂഡ് ആന്റണി ജോസഫിന്റെ വാളില്‍ സംഗതി ഒരു വിവാദ സംവാദത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. രാജീവ് രവിയെ അനുകൂലിക്കുന്നവരോട് മറുപടി പറഞ്ഞ് ജൂഡും, ജൂഡിന്റെ പ്രതികരണങ്ങളെ വിമര്‍ശിച്ച് പ്രേക്ഷകരും കമന്റടിക്കുന്നതോടെ സംഭവം ഒരു സംവാദമായി.

    നിവിന്‍ പോളി വാക്കുകള്‍ക്കൊണ്ട് പൊരുതാനൊന്നും നിന്നില്ല. വേഗം പോയി കവര്‍ ഇമേജ് മാറ്റി പ്രതികരിച്ചു. രചന, സംവിധാനം ശ്രീനിവാസന്‍ എന്നാണ് നിവിന്റെ ഇപ്പോഴത്തെ ഫേസ്ബുക്ക് കവര്‍ ഇമേജ്.

    'ഒരു അഭിമുഖം വായിച്ചു. ഞാന്‍ വായിച്ചതിന്റെ കുഴപ്പമാണോ എന്തോ സഹതാപം തോന്നിപോയി. ഒരുപാട് പേര് ആരാധിക്കുന്ന, സ്വന്തം മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികളെ കുറ്റം പറയുന്നതാകും അതില്‍ പറഞ്ഞ യുവജനം കണ്ടു പഠിക്കേണ്ടേ, ജീവിതത്തില്‍ ശീലെക്കെണ്ടേ രീതി' എന്ന് ആരുടെയും പേരെടുത്ത് പരമാര്‍ശിക്കാതെയാണ് അജുവിന്റെ കമന്റ്

    English summary
    Youngsters reaction on Rajeev Ravi's statement about Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X