»   » ഫസ്റ്റ് ബഞ്ചില്‍ ചാക്കോച്ചനൊപ്പം കാവ്യ

ഫസ്റ്റ് ബഞ്ചില്‍ ചാക്കോച്ചനൊപ്പം കാവ്യ

Posted by:
Subscribe to Filmibeat Malayalam

Kunchako Boban
സീനിയേഴ്‌സിനും ഡോക്ടര്‍ ലൗവിനും ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടുമൊരു ക്യാമ്പസ് ചിത്രത്തില്‍. നിഷാദ് വലിയ വീട്ടില്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ത്രില്ലറില്‍ നായികയാവുന്നത് കാവ്യ മാധവനാണ്.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, മിത്ര കുര്യന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. അശോകന്‍ നെടുമുടി വേണു, ജഗതി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, കല്‍പന എന്നിവരാണ് സിനിമയിലെ മറ്റുപ്രധാന അഭിനേതാക്കള്‍.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജുബാല്‍ സംഗീതം നല്‍കും. ദിലീപ് കുമാറും ഹസ്സന്‍ മഞ്ചേരിയും ചേര്‍ന്നാണ് ഫസ്റ്റ് ബഞ്ച് നിര്‍മിയ്ക്കുന്നത്.

English summary
Roping in the most happening faces of M’town, First Bench, a campus thriller, has been set in motion.Starring Kunchako Boban, Indrajith, Kavya Madhavan and Mitra Kurien in lead roles, the movie is written and directed by Nishad Valiyaveettil
Please Wait while comments are loading...

Malayalam Photos

Go to : More Photos