» 

സക്കറിയയുടെ ഗര്‍ഭിണികള്‍ നിരാശപ്പെടുത്തി?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

നവാഗതനായ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ലാല്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന 'സക്കറിയയുടെ ഗര്‍ഭിണികള്‍ 'എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 23 റിലീസ് ചെയ്യുമെന്നറിയിച്ചെങ്കിലും സെപ്റ്റംബര്‍ 27 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

ഒരു ഗൈനക്കോളജിസ്റ്റും അദ്ദേഹത്തെ കാണാനെത്തുന്ന അഞ്ച് ഗര്‍ഭിണികളുമാണ് കഥയുടെ പ്രമേയം. ഗൈനക്കൊളജിസ്റ്റായി ലാല്‍ അഭിനയിക്കുന്നു. റീമ കല്ലിംഗല്‍, സനുഷ, ഗീത, സാന്ദ്ര തോമസ് , ആശാ ശരത്ത് എന്നിവരാണ് അഞ്ച് ഗര്‍ഭിണികള്‍. ആശാ ശരത്താണ് ലാലിന്റെ ഭാര്യയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ഗര്‍ഭിണികളിലൂടെ അവരുടെ ജീവിതത്തെ വരച്ചു കാട്ടുന്ന ചിത്രം വേറിട്ടൊരു അനുഭവം തന്നെയായിരിയ്ക്കും

സക്കറിയയും ഗര്‍ഭിണികളും

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. അഞ്ച് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്

ലാലും സക്കറിയയും

ലാലാണ് കേന്ദ്ര കഥാപാത്രമായ സക്കറിയയായി എത്തുന്നത്.

ലാലും ആശാ ശരത്തും

സക്കറിയ ( ലാല്‍) യുടെ ഭാര്യായി അഭിനയിക്കുന്നത് ആശാ ശരത്താണ്. ഫ്രൈഡേ, കര്‍മ്മയോദ്ധ, ബഡ്ഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ആശയെ ബിഗ് സ്‌ക്രീനിലെത്തിയ്ക്കുന്ന ചിത്രം കൂടിയാണിത്.

റീമാ കല്ലിംഗല്‍

മലബാറുകാരിയായി മുസ്ലീം നഴ്‌സിന്റെ വേഷത്തിലാണ് റീമ. ചിത്രത്തിലെ അഞ്ച് ഗര്‍ഭിണികളില്‍ ഒരാളാണ് റീമ. അജു വര്‍ഗീസാണ് ചിത്രത്തില്‍ റീമയുടെ കാമുകനായി അഭിനയിക്കുന്നത്.

സനുഷ

വയസ്സുള്ള ഗര്‍ഭിണിയുടെ വേഷത്തിലാണ് സനുഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗീത

55 വയസ്സുകാരിയായ ഗര്‍ഭിണിയുടെ വേഷമാണ് ഗീതയ്ക്ക് ചിത്രത്തില്‍

സാന്ദ്രതോമസ്

കാന്‍സര്‍ ബാധിതതയും ഗര്‍ഭിണിയുമായി യുവതിയായിട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സാന്ദ്ര അഭിനയിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തില്‍ സാന്ദ്രയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്.

Read more about: zachariyayude garbhinikal, lal, rima kallingal, sanusha, aju varghese, സക്കറിയയുടെ ഗര്‍ഭിണികള്‍, ലാല്‍, സനുഷ, അജു വര്‍ഗീസ്
English summary
Zachariyayude Garbhinikal is a much awaited movie for its uniqueness. But to everyone's disappointment, the movie, which was said to get released tomorrow has been postponed to September 27.
Please Wait while comments are loading...

Malayalam Photos

Go to : More Photos