» 

മീശ പിരിക്കാത്ത മാടമ്പി

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Mohanlal and Kavya Madhavan in Madambiമനുഷ്യന്റെ കുറ്റവും കുറവും ഗോപാലകൃഷ്ണപിളളയ്ക്കുണ്ട്. ഇവിടെ ഫ്യൂഡല്‍ നായര്‍ പ്രമാണിയുടെ പശ്ചാത്തലം ഒരു ജനിതക മികവല്ല. അതിന്റേതായ പരിമിതികളുളള സാമൂഹികാവസ്ഥയാണ്. നായകന്റെ അമാനുഷിക പ്രൗഡി ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ കെട്ടിയെഴുന്നെളളിക്കുന്ന സംഘര്‍ഷങ്ങളും ചിത്രത്തിലില്ല. എന്നാല്‍ വൈകാരിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങള്‍ ആവോളമുണ്ട് താനും.

പലിശക്കാരന്‍ ഗോപാലകൃഷ്ണ പിളളയ്ക്ക് ഭീഷണിയായി ഇലവട്ടം ഗ്രാമത്തിലെത്തുന്ന ഗ്രാന്‍‍ഡ് എന്ന സ്വകാര്യ ബാങ്കിലെ മാനേജര്‍ ജയലക്ഷ്മിയുടെ വേഷമാണ് കാവ്യാ മാധവന്. ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ ലാലിന്റെ സഹോദരിയായി കാവ്യ വേഷമിട്ടിരുന്നു. അതിനു ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി എത്തുകയാണ് കാവ്യ.

സായ് കുമാര്‍, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, ഇന്നസെന്റ്, കെപിഎസി ലളിത, മണിയന്‍ പിളള രാജു, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിങ്ങനെ വലിയൊരു താരനിര മാടമ്പിയില്‍ പ്രത്യക്ഷപ്പെടുന്നു.

ഗിരീഷ് പുത്തഞ്ചേരി, അനില്‍ പനച്ചൂര്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് ഈണം നല്‍കുന്നത്. ഗിരീഷിന്റേത് മൂന്നു ഗാനങ്ങള്‍, പനച്ചൂരാന്റേത് ഒരു കവിത.

വേണുവാണ് ഛായാഗ്രഹണം. സൂര്യാ സിനിമാസിന്റെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന മാടമ്പിയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

Read more about: madambi, mohanlal, kavya

Malayalam Photos

Go to : More Photos