» 

പിന്‍ബെഞ്ചിലെ നാല്‍വര്‍ സംഘത്തിന്റെ കഥ

Posted by:

കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥന്‍ നിര്‍മ്മിക്കുന്ന മ ലാസ്റ്റ് ബെഞ്ചില്‍ അങ്ങാടിത്തെരുഫെയിം മഹേഷ് നായകനായെത്തുന്നു. ജിജി അശോകന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ലാസ്റ്റ് ബെഞ്ചുകാരുടെ കഥയാണ് പറയുന്നത്.

റജിമേനോന്‍, പത്തേമാരി റഷീദ് , ട്രൌസര്‍ ജോഷി, സാം കുട്ടി പിന്‍ബെഞ്ചിലെ ഈ കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുശേഷം
വീണ്ടും കണ്ടുമുട്ടുകയാണ് റജിമോന്റെ വിവാഹത്തിന്. ക്‌ളാസ്സിലെ മുതിര്‍ന്നവര്‍, ഉഴപ്പന്‍മാര്‍ ഇവരാണ് സാധാരണ പിന്‍ബെഞ്ചിന്റെ അവകാശികള്‍ എന്നാല്‍ ഇവര്‍ അദ്ധ്യാപകരുടെ ഇഷ്ടക്കാരുമായിരിക്കും പലപ്പോഴും കഷ്ടിച്ചു ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്ന ഇവര്‍ നല്ല സൌഹൃദം സൂക്ഷിക്കുന്നവരുമായിരിക്കും.

ഈ നാല്‍വര്‍സംഘത്തിലും ഇതൊക്കെ പ്രകടമാണ്. റജിമോന്‍ ഗള്‍ഫില്‍ അക്കൌണ്ടന്റാണ് സാം കുട്ടി സയന്റിസ്‌റ് , ജോഷി
ഇലക്ട്രീഷ്യന്‍, റഷീദ് ഷെയ്ക്കിന്റെ സെക്യൂരിറ്റി ക്യാപ്ടനാണ് ദുബയിയില്‍. ഇവര്‍ വീണ്ടും ഒത്തു ചേരുമ്പോള്‍ ഉണ്ടാവുന്ന ചില
പ്രശ്‌നങ്ങളാണ് സിനിമയുടെ ഗതി തിരിച്ചു വിടുന്നത്.

മാറിവരുന്ന മലയാളസിനിമയുടെ മുഖഭാവം തന്നെയായിരിക്കും ലാസ്റ്റ് ബഞ്ചിലും കാണാനാവുക. റജിമോനായരയാണ് മഹേഷ് വേഷമിടുന്നത്. വിജീഷ്, മുസ്തഫ, ബിയോണ്‍, ശശികലിംഗ, ജെസ്‌റിന്‍ ജോണ്‍, നന്ദകിഷോര്‍, അനൂപ്, പയസ്സ്, സുകന്യ, തെസ്‌നിഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പുതുമുഖം ജ്യോതികൃഷ്ണയാണ് ലാസ്റ്റ് ബെഞ്ചിലെ സ്‌നേഹ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റഫീഖ് അഹമ്മദ് , എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ഗാനരചന, സംഗീതം മോഹന്‍സിത്താര, മോഹന്‍സിതാരയുടെ മകന്‍ വിഷ്ണു ശരത് ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ ,കല ഉണ്ണി കുറ്റിപ്പുറം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ,ചമയം പാണ്ട്യന്‍, കോസ്‌റ്യൂം അരവിന്ദന്‍, ഇരിങ്ങാലക്കുട യിലും പരിസരങ്ങളിലുമായ് ചിത്രീകരണം പുരോഗമിക്കുന്നു.

Read more about: last bench, jiji ashokan, mahesh, angaditheru, ലാസ്റ്റ് ബെഞ്ച്, ജിജി അശോകന്‍, മഹേഷ്, അങ്ങാടിത്തെരു
English summary
"Last Bench is the upcoming Malayalam movie starring Mahesh(Angadi Theru fame) in lead role
Please Wait while comments are loading...

Malayalam Photos

Go to : More Photos