» 

കിഴക്കെമലയിലെ ക്രിസ്ത്യാനി പെണ്ണാണ് റബേക്ക

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലയാളിയുടെ മനസ്സില്‍ ഓര്‍മ്മകളുടെ സുഗന്ധസംഗീതമുണര്‍ത്തുന്ന നോസ്റ്റാള്‍ജിക് ഗാനമാണ് കിഴക്കെമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപെണ്ണ്... വയലാറിന്റെ തൂലികതുമ്പില്‍ നിന്നുതിര്‍ന്ന് ബാബുരാജിന്റെ ഹാര്‍മ്മോണിയത്തില്‍ വിടര്‍ന്ന് എ. എം രാജയുടെ ചുണ്ടുകളിലൂടെ മലയാളത്തിന്റെ ഉള്ളം കവര്‍ന്നഗാനം.

നീണ്ട ഇടവേളയ്ക്കുശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന റെബേക്ക ഉതുപ്പ് കിഴക്കെമല എന്ന ചിത്രത്തില്‍ ഈ ഗാനം പുനരാവിഷ്‌ക്കരിക്കുന്നു. മലയോരഗ്രാമത്തിന്റേയും കുടിയേറ്റ ജീവിതത്തിന്റേയും വിയര്‍പ്പുകൊണ്ട് മണ്ണില്‍ പൊന്നുവിളയിക്കുന്നവരുടേയും കഥകൂടിയാണ് കിഴക്കെമല ഗ്രാമത്തിന്‍ന്റേത്.

കേരളത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെല്ലാം മലയോരഗ്രാമങ്ങളുടെ സംഭാവനയാണ്. ഈ ചിത്രത്തിലെ റെബേക്കയും ഒരു അത്‌ലറ്റാണ് കഷ്ടപാടുകളുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട് അവള്‍ ഏഷ്യാഡ് വരെ തന്റെ പ്രകടനവുമായി മുന്നോട്ടുപോയി. അവളുടെ ലക്ഷ്യംഒളിമ്പിക്‌സാണ് അതിനുള്ള പരിശ്രമത്തിലും.

കിഴക്കെമല ഗ്രാമം അവളിലൂടെയാണ് അറിയപ്പെടുന്നത് അതുകൊണ്ടുതന്നെ റെബേക്കയുടെ ലക്ഷ്യത്തിന് ഗ്രാമത്തിന്റെ സര്‍വ്വാത്മനപിന്തുണയുമുണ്ട്. എന്നാല്‍ ഒരിക്കല്‍ അവര്‍ക്കവളെ തള്ളിപറയേണ്ടിവരുന്നു. ഇതാണ് വി. സി. അശോകിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കെമലയുടെ കഥാവഴി.

ആന്‍ റെബേക്കയായി അഭിനയിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവും പുതുമുഖം നിതിന്‍ ജേക്കബ്ബും പ്രധാനകഥാപാത്രങ്ങളാണ്. ദിലീപിനെ നായകനാക്കി ദിലീപ് തന്നെ നിര്‍മ്മിക്കാമെന്നകരാറില്‍ ലോഹിത ദാസിന്റെ സ്‌ക്രിപ്റ്റ് സുന്ദര്‍ദാസിനുവേണ്ടി തുടങ്ങാനിരിക്കെയാണ് ലോഹിതദാസിനെ മരണം കൂട്ടികൊണ്ടുപോയത്.

ആ വലിയ ഷോക്ക് സുന്ദര്‍ദാസിനെ വിട്ടുമാറാന്‍ ഏറെ സമയമെടുത്തു. സല്ലാപം എന്ന ലോഹിതദാസ് തിരക്കഥയിലൂടെയാണ് സുന്ദര്‍ദാസിനേയും ദിലീപിനേയും മഞ്ജുവാര്യരേയും മലയാളസിനിമയ്ക്കു ലഭിച്ചത്. മലയാളത്തില്‍ ശ്രദ്ധേയനായിമാറികൊണ്ടിരിക്കുന്ന സംഗീതസംവിധായകന്‍ രതീഷ് വേഗയാണ് വെണ്ണിലാവായ ക്രിസ്ത്യീനിപെണ്ണിന് പുനര്‍ജ്ജന്മമേകുന്നത്.

Read more about: rebecca uthup kizhakkemala, sundardas, ann augustine, റബേക്ക ഉതുപ്പ് കിഴക്കെമല, സുന്ദര്‍ദാസ്, ആന്‍ അഗസ്റ്റിന്‍

Malayalam Photos

Go to : More Photos