twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയെ സ്വീകരിക്കാന്‍ ഹിഡിംബി ഒരുങ്ങുന്നു

    By Ravi Nath
    |

    Jagathy Sree
    കലാനിലയം ഡ്രാമവിഷന്റെ എല്ലാമെല്ലാമായ ജഗതി ശ്രീകുമാര്‍ ആശുപത്രിവാസം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഡ്രാമവിഷന്‍ ഒരുക്കുന്ന കലാനിലയം സ്‌റ്റേജ്‌ ക്രാഫ്‌റ്റ്‌സിന്റെ നാടകമാണ്‌ ഹിഡിംബി. മലയാള നാടകവേദിയില്‍ ചരിത്രം സൃഷ്ടിച്ച്‌ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ കലാനിലയം കൃഷ്‌ണന്‍ നായരും ജഗതി എന്‍ കെ ആചാരിയും ചേര്‍ന്ന്‌ നടത്തിപ്പോന്ന കലാനിലയം കേരളത്തിനകത്തും പുറത്തും വിസ്‌മയം സൃഷ്ടിച്ച നാടക അവതരണമാണ്‌ കാഴ്‌ചവെച്ചത്‌.

    ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന്‌ പ്രവര്‍ത്തനം നിലച്ചുപോയ കലാനിലയത്തെ കലാനിലയം ഡ്രാമവിഷനിലൂടെ വീണ്ടും അരങ്ങേറ്റിയത്‌ ജഗതിയും അനന്തപത്മനാഭനുമാണ്‌. രക്തരക്ഷസ്സ്‌, കടമറ്റത്ത്‌ കത്തനാര്‍, നാരദന്‍ കേരളത്തില്‍ തുടങ്ങിയവയായിരുന്നു ഇവരുടെ വിഖ്യാത നാടകങ്ങള്‍.

    ആധുനിക രീതിയിലുള്ള മാറ്റങ്ങളോടെ ഈ നാടകം വീണ്ടും അരങ്ങേറ്റാന്‍ പുതിയ സംഘാടകര്‍ക്ക്‌ സാധിച്ചു. പുതിയ ഒരു നാടകത്തിലൂടെ ഡ്രാമവിഷന്‍ വീണ്ടും സജീവമാവുകയാണ്‌. കലാനിലയം സ്‌റ്റേജ്‌ ക്രാഫ്‌റ്റ്‌സ്‌ എന്ന പേരില്‍ വീണ്ടും നാടക പ്രേക്ഷകരെ ഓഡിറ്റോറിയത്തില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നത്‌ ഹിഡിംബി എന്ന നാടകത്തിലൂടെയാണ്‌.

    വര്‍ത്തമാനകാല നാടക പ്രവര്‍ത്തകരാണ്‌ പുതിയ നാടകത്തിന്‌ കളമൊരുക്കുന്നത്‌. ഗിരീഷ്‌ പിസി പാലം രചിച്ച ഹിഡിംബിയുടെ സംവിധാനം മനോജ്‌ നാരായണന്‍ നിര്‍വ്വഹിക്കുന്നു. ഡ്രാമാവിഷന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ അണിയറയില്‍ പ്രവര്‍ത്തിക്കും.

    സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായിരിക്കുമ്പോഴും നാടകത്തില്‍ നിന്ന്‌ അകന്നു പോകുന്ന പ്രേക്ഷകരെ വീണ്ടും അരങ്ങിന്റെ വിസ്‌മയങ്ങളിലേക്കു നയിക്കുക എന്ന ജഗതി ശ്രീകുമാറിന്റെ ചിരകാലസ്വപ്‌നമാണ്‌ ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമാവുന്നത്‌. ആരോഗ്യത്തോടെ തിരിച്ചെത്തുന്ന ജഗതിക്ക്‌ നാടകം സമര്‍പ്പിക്കുകയാണ്‌ കലാനിലയം.

    English summary
    Hidimbi is the drama presented by the Kalanilayam Stage Crafts' to welcome Jagathy Sreekumar, who is preparing for a come back from the hospital bed.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X