» 

ഒടുവില്‍ മുസാഫിര്‍ എത്തി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

റഹ്മാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മുസാഫിര്‍ ഒടുവില്‍ തിയേറ്ററിലെത്തി. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സൈപ്രസ്, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലാണ് പുരോഗമിച്ചത്.

ഹുമയൂണ്‍ എന്ന കഥാപാത്രമായാണ് റഹ്മാനെത്തുന്നത്. മംമത് മോഹന്‍ദാസ്, ബാല, ദിവ്യ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്. ലക്ഷ്മി ഗോപാലസ്ാമി സ്വന്തം പേരിലെത്തുന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയുടെ ജികെ എന്ന കഥാപാത്രവുമുണ്ട്.

ആക്ഷനൊപ്പം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണിത്. ബ്ലാക്ക് എന്ന മമ്മുട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ രണ്ടാമൂഴത്തിനെത്തിയ റഹ്മാന്‍ ഏറെ കാലത്തിനുശേഷമാണ് നായകവേഷത്തിലെത്തുന്നത്.

യാത്രക്കാരന്‍

മുസാഫിര്‍ എന്ന വാ���്കിനര്‍ത്ഥം യാത്രക്കാരനെന്നാണ്.

കൊച്ചിന്‍ ഹനീഫ


ജികെ എന്ന പണക്കാരനായി കൊച്ചിന്‍ ഹനീഫയെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ട് ഏറെ നാണായിയെന്നതിന് ഇതിലും വലിയ തെളിവ് വേണോ?

സുനില്‍ ഹംസ

സുനില്‍ ഹംസയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സംഗീതം

ഔസേപ്പച്ചന്‍, എംജി രാധാകൃഷ്ണന്‍, ഷഹ്ബാസ് അമന്‍, ബാലഭ��സ്‌കര്‍ എന്നിവര്‍ സംഗീത സംവിധായകരാണ്.

മാമുക്കോയ

കുഞ്ഞഹമ്മദ് എന്ന കഥാപാത്രമായി മാമുക്കോയ

കൂടെവിടെ

പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളസിനിമയിലെത്തുന്നത്.

ഡ്രീസ്

ഷാജൂണ്‍ കര്യാല്‍ 2000ല്‍ സംവിധാനം ചെയ്ത ഡ്രീംസിനുശേഷം നാലുവര്‍ഷത്തോളം സിനിമയില്‍ നിന്നു വിട്ടുനിന്നു

രാജമാണിക്യം

അന്‍വര്‍റഷീദിന്റെ രാജമാണിക്യത്തിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു

ലില്ലീസ് ഓഫ് മാര്‍ച്ച്

സതീഷ് തര്യന്റെ ലില്ലീസ് ഓഫ് മാര്‍ച്ച്, അറ്റ്‌ലസ് ടി അലിയുടെ ലാവെന്‍ഡര്‍, സുബിന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ഷോഫിയുടെ എന്നെന്നും കാതോര്‍ക്കാന്‍ എന്നിവയാണ് വരാനിരിക്കുന്ന സിനിമകള്‍.

ഇറങ്ങാത്ത സിനിമകള്‍

പറന്നുയരാന്‍(1985), മിഴിയോരങ്ങളില്‍(1985), ചോദ്യം(1989), പദവി(1992) എന്നിവയാണ് ഇതുവരെ വെളിച്ചം കാണാത്ത ചിത്രങ്ങള്‍

Read more about: rahman, musafir, pramod pappan, mamta mohandas, bala, റഹ്മാന്‍, മുസാഫിര്‍, മംമ്ത മോഹന്‍ദാസ്, ബാല
English summary
Musafir is a romantic action thriller with a few masala elements. Rahman's electrifying performance coupled with Mamta Mohandas' glamour creates a magic on screen.

Malayalam Photos

Go to : More Photos