twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തറവാട് പോരാട്ടങ്ങള്‍ വീണ്ടും

    By Nirmal Balakrishnan
    |

    മലയാളത്തിലെ കോമഡി ചിത്രങ്ങളുടെ പ്രധാന തന്തു ആള്‍മാറാട്ടമായിരുന്നു. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ തുടങ്ങിവച്ച ആള്‍മാറാട്ട കഥകള്‍ ഇപ്പോഴും അതേ ട്രാക്കില്‍ തന്നെ തുടരുന്നുണ്ട്. ഇസ്ലാം തറവാട്ടിലേക്ക് ഹിന്ദുവായ ഒരാള്‍ ആള്‍മാറാട്ടം നടത്തി ഇസ്ലാമായി എത്തിയാല്‍ എന്തായിരിക്കും പുകില്, അതും അന്യമതസ്ഥര്‍ക്കു പ്രവേശനമില്ല എന്നു പേരെഴുതി വച്ച ഒരു തറവാട്ടിലേക്ക്.

    അത്തരമൊരു കുഴപ്പംപിടിച്ച കഥയാണ് നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിലൂടെ പറയുന്നത്. ഉദയ്കൃഷ്ണയും-സിബി കെ. തോമസും ആണ് കഥയും തിരക്കഥയും എഴുതുന്നത്. റെഡ് റോസ് ഫിലിംസിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാണം.

    mylanchi-monjulla-veedu

    ജയറാം, ആസിഫ് അലി, സിദ്ദീഖ്, മധു, ബാബുരാജ്, കനിഹ, മീരാനന്ദന്‍, കൈലാഷ് എന്നിവരാണു പ്രധാന താരങ്ങള്‍. ഏകദേശം ആറുകോടി രൂപ ചെലവിലാണു ചിത്രം നിര്‍മിക്കുന്നത്. ഒറ്റപ്പാലത്തെ വരിക്കാശേരി മനയിലാണു ചിത്രീകരണം നടക്കുന്നത്.

    പറങ്കിയത്ത് എന്ന മുസ്ലിം തറവാടും അമ്പലമുറ്റത്ത് എന്ന നായര്‍ തറവാടും തമ്മിലുള്ള വൈരാഗ്യമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുകാലത്ത് സൗഹൃദത്തില്‍ കഴിയുന്നതായിരുന്നു ഈ തറവാട്. അമ്പലമുറ്റത്തെ രമേശ് കുറുപ്പിനെ പറങ്കിയത്തെ കാസിംഭായി കൊലപ്പെടുത്തുന്നതോടെയാണ് ഇവരുടെ ശത്രുത തുടങ്ങുന്നത്. കുറുപ്പിന്റെ കുടുംബത്തിലെ അക്രമത്തില്‍ ഒരുഭാഗം തളര്‍ന്നുപോയിരിക്കുന്നു കാസിംഭായിക്ക്. ശിക്ഷാകാലാവധി കഴിഞ്ഞ് കാസിംഭായി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് നായര്‍ തറവാട്ടുകാര്‍. കാസിംഭായിയെ ചികില്‍സിക്കാന്‍ ഹിന്ദുവായ ഡോ.മാധവന്‍കുട്ടി പേരുമാറ്റി വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് നര്‍മത്തിലൂടെ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലൂടെ അവതരിപ്പിക്കുന്നത്.

    സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ നവാസ്, സാജുകൊടിയന്‍, മാമുക്കോയ എന്നിങ്ങനെ വലിയൊരു കോമഡി നിരയും ചിത്രത്തിലുണ്ട്.

    English summary
    Mylanchi Monjulla Veedu coming soon staring Jayaram and Asif Ali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X