» 

പുതിയ രുചിയൊരുക്കി റെഡ് വൈന്‍

Posted by:

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്നു കേള്‍ക്കുമ്പോള്‍ മുന്‍ധാരണയൊന്നുമില്ലാതെതന്നെ പ്രേക്ഷകര്‍ തിയറ്ററിലെത്തും. അത് കൃത്യമായി അറിയുന്നതുകൊണ്ടാണ് നവാഗത സംവിധായകനായ സലാം ബാപ്പു ഇവരെ ഒന്നിപ്പിച്ച് റെഡ് വൈന്‍ ഒരുക്കിയതും. നല്ലൊരു ചിത്രം കാണാമെന്ന പ്രതീക്ഷയില്‍ എത്തുന്നവരെ നിരാശപ്പെടുത്താതെ സലാം തന്നെ കന്നി ചിത്രം തിയറ്ററിലെത്തിച്ചു.

2013ലെ അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളും കുടുംബവും തിയറ്ററിലെത്തുമെന്ന് ഉറപ്പിക്കാം. അവരുടെ ആവേശത്തിന് ചുവന്ന വീഞ്ഞൊരുക്കാന്‍ ഈ ത്രിമൂര്‍ത്തികള്‍ മല്‍സരിച്ച് അഭിനയിച്ചിരിക്കുകയാണ്. നൗഫല്‍ ബ്ലാത്തൂരിന്റെ കഥയില്‍ മാമന്‍ രാജന്‍ തിരക്കഥയൊരുക്കിയ റെഡ് വൈന്‍ മലയാളത്തിലെ മികച്ചൊരു കുറ്റാന്വേഷണ ചിത്രമാകുകയാണ്. വ്യക്തമായി രാഷ്ട്രീയം പറയുന്ന ചിത്രവും. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിനു സാധിച്ചു.

മോഹന്‍ലാല്‍ ന്യൂജനറേഷന്‍ നായകര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് റെഡ് വൈന്‍. കുറ്റാന്വേഷകന്റെ വേഷത്തില്‍ ലാല്‍ ആദ്യമായിട്ടല്ല അഭിനയിക്കുന്നത്. ഹിന്ദി ചിത്രമായ കമ്പനിയിലെ പോലെ വ്യത്യസ്തമായൊരു അന്വേഷകനായി എത്താന്‍ ലാലിനു സാധിച്ചു. ലാല്‍ മാനറിസങ്ങളൊന്നുമില്ലാത്ത ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍ ഏതു സിനിമയില്‍ അഭിനയിച്ചാലും അതിലൊരു ലാല്‍ കടന്നുവരും. എന്നാല്‍ ഇവിടെ അത്തരം മാനസറിസങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

നവാഗത സംവിധായകര്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം ഒന്നുമില്ലാതെയാണ് സലാം ഈ ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രത്തിനൊടുവില്‍ കൊല്ലപ്പെട്ട രണ്ടു യുവാക്കള്‍ (ഫഹദും ആസിഫും) ഒന്നിച്ച് ലാലിനു മുന്‍പില്‍ എത്തുന്ന സീന്‍ ഒഴിവാക്കാമായിരുന്നു. വി.കെ. പ്രകാശ്, അനൂപ് മേനോന്‍ എന്നിവരുടെയൊക്കെ സിനിമകളില്‍ കാണുന്ന ബുദ്ധിജീവി ജാടയായിപോയി ഈസീന്‍. അതു മാറ്റി നിര്‍ത്തിയാല്‍ നല്ലൊരു എന്റര്‍ടെയ്‌നറാണ് ചിത്രം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയല്ല സലാം ചിത്രമൊരുക്കിയത്. ഇത് രുചിയുള്ള പുതിയ വീഞ്ഞ് തന്നെയാണ്. പതുക്കെ നുരഞ്ഞുപൊന്തുന്ന വീഞ്ഞ്.

ഓരോ കൊലപാതകത്തിനു പിന്നിലും ഓരോ രാഷ്ട്രീയമുണ്ടാകും. നാമറിയാത്ത ഓരോ കാരണങ്ങളായിരിക്കും ഓരോ കൊലപാതകങ്ങള്‍ക്കു പിന്നിലും ഉണ്ടാകുക. അതാണ് റെഡ് വൈനിലൂടെ സംവിധായകന്‍ പറയുന്നത്.

അടുത്ത പേജിൽ
തുടക്കം നന്നായി, പക്ഷേ, ഒടുക്കം

Read more about: red wine, mohanlal, fahad fazil, asif ali, salam bappu, review, റെഡ് വൈന്‍, മോഹന്‍ലാല്‍, നിരൂപണം, ഫഹദ് ഫാസില്‍, ആസിഫ് അലി, സലാം ബാപ്പു
English summary
Red Wine is an interesting film by the 'super combo' of Mohanlal, Fahad Fazal and Asif Ali directed by Salam Bappu, a routine murder mystery, but a watchable one. Read review.
Please Wait while comments are loading...

Malayalam Photos

Go to : More Photos